വ​ന്യ​ജീ​വി ആ​ക്ര​മ​ണം : ധനസഹായം 14 ല​ക്ഷ​മാ​ക്കി വർദ്ധിപ്പിക്കാൻ തീ​​​രു​​​മാ​​​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മ​​​രി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യം 14 ല​​​ക്ഷ​​​മാ​​​ക്കി ഉ​​​യ​​​ർ​​​ത്താ​​​ൻ മാർച്ച് 13 വെളളിയാഴ്ച വൈ​​​കു​​​ന്നേ​​​രം ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.10 ല​​​ക്ഷം രൂ​​​പ വ​​​നം വ​​​കു​​​പ്പി​​​ന്‍റെ ഫ​​​ണ്ടി​​​ൽ നി​​​ന്നും നാ​​​ലു ല​​​ക്ഷം രൂ​​​പ ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ ഫ​​​ണ്ടി​​​ൽ നി​​​ന്നും ന​​​ൽ​​​കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു. നി​​​ല​​​വി​​​ൽ വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മ​​​രി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ത്തി​​​ന് 10 ല​​​ക്ഷം രൂ​​​പ​​​യാ​​​യി​​​രു​​​ന്നു ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത്. പാമ്പിന്‍റെ കടി, തേ​​​നീച്ച, ക​​​ട​​​ന്ന​​​ൽ എ​​​ന്നി​​​വ​​​യു​​​ടെ കു​​​ത്തേ​​​റ്റു മ​​​രി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ത്തി​​​നു ന​​​ൽ​​​കു​​​ന്ന ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക​​​യും 10 ല​​​ക്ഷ​​​മാ​​​ക്കി ഉ​​​യ​​​ർ​​​ത്തി. നി​​​ല​​​വി​​​ൽ ഇ​​​ത് നാ​​​ലു ല​​​ക്ഷ​​​മാ​​​യി​​​രു​​​ന്നു.

വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ് ഒ​​​രാ​​​ഴ്ച​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ കി​​​ട​​​ന്നു ചി​​​കി​​​ത്സ തേ​​​ടേ​​​ണ്ടി വ​​​രു​​​ന്ന​​​വ​​​ർ​​​ക്കു ന​​​ൽ​​​കു​​​ന്ന ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക പ​​​ര​​​മാ​​​വ​​​ധി ര​​​ണ്ടു ല​​​ക്ഷ​​​മാ​​​ക്കി ഉ​​​യ​​​ർ​​​ത്താ​​​നും മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. നി​​​ല​​​വി​​​ൽ പ​​​ര​​​മാ​​​വ​​​ധി ഒ​​​രു ല​​​ക്ഷ​​​മാ​​​യി​​​രു​​​ന്നു ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത്. വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തെ തു​​​ട​​​ർ​​​ന്ന് പ​​​രി​​​ക്കേ​​​റ്റ് ഒ​​​രാ​​​ഴ്ച​​​യി​​​ൽ താ​​​ഴെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യേ​​​ണ്ടി വ​​​രു​​​ന്ന​​​വ​​​രു​​​ടെ പ​​​ര​​​മാ​​​വ​​​ധി ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക ഒ​​​രു ല​​​ക്ഷ​​​മാ​​​ക്കി ഉ​​​യ​​​ർ​​​ത്തി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →