ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​തി​രെ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി

.കൊ​ച്ചി: മു​ൻ മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​തി​രെ ഡി​ജി​പി​ക്ക് പ​രാ​തി . ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി.യാണ് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​തി​രെ പരാതി നൽകിയത്. ത​നി​ക്കെ​തി​രാ​യ പ​രാ​തി​ക്ക് പി​ന്നി​ൽ ക​ട​കം​പ​ള്ളി​യാ​ണെ​ന്നും വി​വാ​ദ​ങ്ങ​ൾ വ​ഴി​തി​രി​ക്കാ​നു​മാ​ണ് പ​രാ​തി​യെ​ന്നും പോ​റ്റി ആ​രോ​പി​ക്കു​ന്നു. ഭൂ​മി ത​ട്ടി​പ്പ് പ​രാ​തി ന​ൽ​കി​യ​തി​ന് പി​ന്നി​ൽ ക​ട​കം​പ​ള്ളി​യാ​ണെ​ന്നാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ആ​രോ​പി​ക്കു​ന്നത്.

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ പ്ര​തി​ഭ​യെ സ​ഹാ​യി​ക്കാ​ൻ ക​ട​കം​പ​ള്ളി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ക​ട​കം​പ​ള്ളി ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി​യാ​യ പ്ര​തി​ഭ​യെ കൊ​ണ്ട് ത​നി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​പ്പി​ച്ചു​വെ​ന്ന് പോ​റ്റി ആ​രോ​പി​ച്ചു.ഭൂ​മി വി​ല​ക്ക് വാ​ങ്ങി​യ​താ​ണ​ന്നും പോ​റ്റി വ്യ​ക്ത​മാ​ക്കു​ന്നു. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ പ്ര​തി​ഭ​യെ സ​ഹാ​യി​ക്കാ​ൻ ക​ട​കം​പ​ള്ളി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യും ഉ​ണ്ണി​കൃ​ഷ്ണ​ൻ. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കാ​ണ് പോ​റ്റി പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →