ബേൺ: സ്വിറ്റ്സർലൻഡിൽ ബസിന് തീപിടിച്ച് ആറ് പേർ മരിച്ചു. അഞ്ച്പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ ബേണിൽ നിന്ന് 20 കിലോമീറ്റർ അകലെ കെർസേഴ്സിലാണ് അപകടമുണ്ടായത്. സംഭവം മനപൂർവമുണ്ടാക്കിയ ദുരന്തമാണെന്നാണ് പോലീസ് നിഗമനം.
മൂന്നുപേർ അതീവ ഗുരുതരാവസ്ഥയിൽ
പരിക്കേറ്റവരിൽ മൂന്നുപേർ അതീവ ഗുരുതരാവസ്ഥയിലാണ്. ഇവരെ ഹെലികോപ്റ്ററിലും ആംബുലൻസിലുമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഫ്രിബോർഗ് പോലീസ് പറഞ്ഞു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
