കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടസംഭവം : മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ വി​​​ട്ടു​​​ന​​​ൽ​​​കാ​​​തെ നാട്ടുകരുടെ സ​​​മ​​​രം

ഗൂ​​​ഡ​​​ല്ലൂ​​​ർ: കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു​​​പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് നാ​​​ട്ടു​​​കാ​​​ർ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ വി​​​ട്ടു​​​ന​​​ൽ​​​കാ​​​തെ സ​​​മ​​​രം ന​​​ട​​​ത്തി. സ്ത്രീ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ൾ സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. കാ​​​ര​​​ക്കു​​​ന്ന് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ര​​​വി (59), അ​​​പ്പി എ​​​ന്ന ലിം​​​ഗ​​​രാ​​​ജ് (62) എ​​​ന്നി​​​വ​​​രുടെ മൃതദേഹങ്ങളാണ് നാട്ടുകാർ തടഞ്ഞുവച്ചത്. കാ​​​ട്ടാ​​​നശ​​​ല്യ​​​ത്തി​​​ന് ശാ​​​ശ്വ​​​ത പ​​​രി​​​ഹാ​​​രം കാ​​​ണു​​​ക, കാ​​​ട്ടാ​​​ന​​​ക​​​ളെ ഉ​​​ൾ​​​വ​​​ന​​​ത്തി​​​ലേ​​​ക്കു തു​​​ര​​​ത്തി​​​യോ​​​ടി​​​ക്കു​​​ക, ഇ​​​രു​​​വ​​​രു​​​ടെ​​​യും മ​​​ക്ക​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ ജോ​​​ലി ന​​​ൽ​​​കു​​​ക, വ​​​നാ​​​തി​​​ർ​​​ത്തി​​​യി​​​ലെ കി​​​ട​​​ങ്ങ് നി​​​ർ​​​മാ​​​ണ പ്ര​​​വൃ​​​ത്തി​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ൽ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കു​​​ക, ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വ​​​നും സ്വ​​​ത്തി​​​നും സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചാ​​​ണ് സ​​​മ​​​രം ന​​​ട​​​ത്തി​​​യ​​​ത്.

പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക് പ​​​രി​​​ഹാ​​​രം കാ​​​ണു​​​മെ​​​ന്ന ഉ​​​റ​​​പ്പി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ വി​​​ട്ടു​​​ന​​​ൽ​​​കി

ഗൂ​​​ഡ​​​ല്ലൂ​​​ർ ആ​​​ർ​​​ഡി​​​ഒ ഗു​​​ണ​​​ശേ​​​ഖ​​​ര​​​ൻ, ഡി​​​എ​​​ഫ്ഒ ദേ​​​വ​​​രാ​​​ജ്, ഡി​​​വൈ​​​എ​​​സ്പി വ​​​സ​​​ന്ത​​​കു​​​മാ​​​ർ, ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ മു​​​ത്തു​​​മാ​​​രി, എം​​​എ​​​ൽ​​​എ പൊ​​​ൻ ജ​​​യ​​​ശീ​​​ല​​​ൻ എ​​​ന്നി​​​വ​​​ർ സ്ഥ​​​ല​​​ത്തെ​​​ത്തി സ​​​മ​​​ര​​​ക്കാ​​​രു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി. കെ.​​​പി. മു​​​ഹ​​​മ്മ​​​ദ് ഹാ​​​ജി, യൂ​​​നു​​​സ് ബാ​​​ബു, വാ​​​ർ​​​ഡ് കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​രാ​​​യ മു​​​കേ​​​ഷ്, ജോ​​​സ്, എ​​​ച്ച്. നാ​​​സ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രും സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. ച​​​ർ​​​ച്ച​​​യി​​​ൽ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക് പ​​​രി​​​ഹാ​​​രം കാ​​​ണു​​​മെ​​​ന്ന ഉ​​​റ​​​പ്പി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 12 ഓ​​​ടെ​​​യാ​​​ണ് മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ വി​​​ട്ടു​​​ന​​​ൽ​​​കി നാ​​​ട്ടു​​​കാ​​​ർ സ​​​മ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ത്. മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ഗൂ​​​ഡ​​​ല്ലൂ​​​ർ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മാ​​​റ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →