പാമ്പാടി: ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിനെ അനുനയിപ്പിച്ച് ഫയര്‍ഫോഴ്‌സ് അധികൃതര്‍ മാർച്ച് 10 തിങ്കളാഴ്ച പുലര്‍ച്ചെ 3.10നു വാഴൂര്‍ പഞ്ചായത്ത് 14-ാം വാര്‍ഡില്‍ ഇളവുങ്കലാണ് സംഭവം. പാറത്താനത്ത് പി.സി. സ്‌കറിയയുടെ വീടിനു സമീപത്തെ 20 അടി ഉയരമുള്ള തേക്കുമരത്തില്‍ ബിബിന്‍ (32) എന്നയാള്‍ കയറി കഴുത്തില്‍ കയറിട്ട് ബഹളം വയ്ക്കുന്നതു കേട്ടാണ് നാട്ടുകാരെത്തുന്നത്. പെട്രോള്‍ നിറച്ച കുപ്പിയും സര്‍ജിക്കല്‍ ബ്ലേഡും ഇയാളുടെ കൈവശമുണ്ടായിരുന്നു
അതിസാഹസികമായി ബിബിനെ കീഴ്‌പ്പെടുത്തി.
ബിബിന്‍റെ ജീവന്‍ അപകടത്തിലാകുമെന്നു മനസിലാക്കിയ സേനാംഗങ്ങളായ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ നിഖില്‍, മനോജ് നാരായണന്‍, അജീഷ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ ഹരീഷ് മോന്‍ എന്നിവര്‍ മരത്തിലൂടെയും ഏണിവഴിയും മുകളില്‍ കയറി അതിസാഹസികമായി ബിബിനെ കീഴ്‌പ്പെടുത്തി താഴെ എത്തിച്ചു പോലീസിനു കൈമാറി.
പാമ്പാടി ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി.ജി. അനില്‍കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ ബിന്‍റു ആന്‍റണി എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്.

