ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചതിന്റെ കാരണം ഉചിതമായ സമയത്ത് വെളിപ്പെടുത്തുമെന്ന് സി വി ആനന്ദബോസ്

കൊല്‍ക്കത്ത | ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചതില്‍ പ്രതികരിച്ച് സി വി ആനന്ദബോസ്. രാജി തികച്ചും ബോധപൂര്‍വമായ ഒരു തീരുമാനമാണെന്നും അതിന്റെ കാരണങ്ങള്‍ ഉചിതമായ സമയത്ത് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ കളിയുടെ നിയമങ്ങളില്‍ അതെപ്പോള്‍ അവസാനിപ്പിക്കണമെന്ന് അറിയുന്നതും ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു കൊല്‍ക്കത്ത വിമാനത്താവളത്തില്‍ തന്നെ കണ്ട മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആനന്ദബോസ് .

വോട്ട് രേഖപ്പെടുത്താനായി താന്‍ ബംഗാളിലേക്ക് മടങ്ങിവരും

ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ ബംഗ ഭവന്‍ അദ്ദേഹം മാർച്ച് 8 ഞായറാഴ്ച ഒഴിഞ്ഞുകൊടുത്തു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി രാജിവച്ചത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു .ആനന്ദബോസ് രാജി വെക്കുന്നതിന് ഒരാഴ്ച മുന്‍പ് തന്നെ തന്റെ വോട്ട് ബംഗാളിലേക്ക് മാറ്റിയിരുന്നു. ഗവര്‍ണര്‍ പദവിയില്‍ നിന്ന് മാറിയെങ്കിലും വോട്ട് രേഖപ്പെടുത്താനായി താന്‍ ബംഗാളിലേക്ക് മടങ്ങിവരുമെന്നും അദ്ദേഹം വ്യക്തമാക്കി

രാഷ്ട്രപതി വളരെ പരിചയസമ്പന്നയും മഹിമയുമുള്ള വ്യക്തിയാണ്.

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ബംഗാള്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും അദ്ദേഹം പ്രതികരിച്ചു. രാഷ്ട്രപതി വളരെ പരിചയസമ്പന്നയും മഹിമയുമുള്ള വ്യക്തിയാണ്. അവരെപ്പോലുള്ളവര്‍ക്ക് അത്തരമൊരു അഭിപ്രായം പറയാന്‍ അവരുടേതായ കാരണങ്ങളുണ്ടാകും. രാഷ്ട്രപതി പറഞ്ഞ കാര്യങ്ങളില്‍ പ്രതികരിക്കേണ്ട വ്യക്തി ഞാന്‍ അല്ല-ആനന്ദബോസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →