പോ​ക്‌​സോ കേ​സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആ​ര്‍.​ശ്രീ​ലേ​ഖ ഹൈ​ക്കോ​ട​തി​യിൽ

തി​രു​വ​ന​ന്ത​പു​രം: പോ​ക്‌​സോ കേ​സി​ലെ ഇ​ര​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യെ​ന്ന എ​ഫ്‌​ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൗ​ണ്‍​സി​ല​ര്‍ ആ​ര്‍.​ശ്രീ​ലേ​ഖ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ത​ന്‍റെ ഭാ​ഗം കേ​ള്‍​ക്കാ​തെ​യാ​ണ് പ​രാ​തി മ​ജി​സ്‌​ട്രേ​റ്റ് പോ​ലീ​സി​ന് കൈ​മാ​റി​യ​തെ​ന്ന് ശ്രീ​ലേ​ഖ ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.സി​വി​ല്‍ റൈ​റ്റ്‌​സ് ആ​ന്‍​ഡ് സോ​ഷ്യ​ല്‍ ജ​സ്റ്റീ​സ് സൊ​സൈ​റ്റി ന​ല്‍​കി​യ പ​രാ​തി​യി​ൽ മ്യൂ​സി​യം പോ​ലീ​സാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ശ്രീ​ലേ​ഖ​യു‌​ടെ ഹ​ർ​ജി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹൈ​ക്കോ​ട​തി മ്യൂ​സി​യം പോ​ലീ​സി​നോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി.

ഇ​ര​ക​ളു​ടെ പേ​രു​വി​വ​രം പ​ര​സ്യ​പ്പെ​ടു​ത്തി​യെ​ന്ന് എ​ഫ്‌​ഐ​ആ​ർ

അ​തി​ജീ​വി​ത​യു​ടെ പേ​രു​വി​വ​രം പ​ര​സ്യ​പ്പെ​ടു​ത്ത​രു​തെ​ന്ന നി​യ​മ​ത്തെ കു​റി​ച്ച് ശ്രീ​ലേ​ഖ​യ്ക്ക് വ്യ​ക്ത​മാ​യി അ​റി​യാം. അ​തി​ന് വി​പ​രീ​ത​മാ​യി ത​ന്‍റെ ബ്ലോ​ഗി​ലൂ​ടെ​യും യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യും ഇ​ര​ക​ളു​ടെ പേ​രു​വി​വ​രം പ​ര​സ്യ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് എ​ഫ്‌​ഐ​ആ​റി​ല്‍ പ​റ​യു​ന്ന​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →