കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലെ ഏ​ഴ് അ​ഡീ​ഷ​ണ​ൽ ജ​ഡ്ജി​മാ​രെ സ്ഥി​രം ജ​ഡ്ജി​മാ​രാ​യി നി​യ​മി​ച്ചു

കൊ​ച്ചി: കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലെ ഏ​ഴ് അ​ഡീ​ഷ​ണ​ൽ ജ​ഡ്ജി​മാ​രെ സ്ഥി​രം ജ​ഡ്ജി​മാ​രാ​യി നി​യ​മി​ച്ചു​കൊ​ണ്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. മാ​ർ​ച്ച് നാ​ല് ബു​ധ​നാ​ഴ്ച ഹൈ​ക്കോ​ട​തി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചീ​ഫ് ജ​സ്റ്റി​സ് സൗ​മെ​ൻ സെ​ൻ പു​തി​യ സ്ഥി​രം ജ​ഡ്ജി​മാ​ർ​ക്ക് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ജ​സ്റ്റി​സ് മു​ല്ല​പ്പ​ള്ളി അ​ബ്ദു​ൾ അ​സീ​സ് അ​ബ്ദു​ൾ ഹ​ക്കിം, ജ​സ്റ്റി​സ് ശ്യാം ​കു​മാ​ർ വ​ട​ക്കേ മു​ടു​വാ​ക്ക​ത്ത്, ജ​സ്റ്റി​സ് ഹ​രി​ശ​ങ്ക​ർ വി​ജ​യ​ൻ മേ​നോ​ൻ, ജ​സ്റ്റി​സ് മ​നു ശ്രീ​ധ​ര​ൻ നാ​യ​ർ, ജ​സ്റ്റി​സ് ഈ​ശ്വ​ര​ൻ സു​ബ്ര​ഹ്മ​ണി, ജ​സ്റ്റി​സ് മ​നോ​ജ് പു​ല​മ്പി മാ​ധ​വ​ൻ, ജ​സ്റ്റി​സ് മ​ര​ക്കാ​പ​റ​മ്പി​ൽ ഭാ​ർ​ഗ​വ​ൻ സ്നേ​ഹ​ല​ത എന്നിവരാണ് പുതിയതായി നിയമിക്കപ്പെട്ടവർ

ജ​സ്റ്റി​സ് സ്നേ​ഹ​ല​ത ഒ​ഴി​കെ​യു​ള്ള ആ​റു​പേ​രും അ​ഭി​ഭാ​ഷ​ക​രി​ൽ നി​ന്നാ​ണ് ജ​ഡ്ജി​മാ​രാ​യി നി​യ​മി​ത​രാ​യ​ത്

ഫെ​ബ്രു​വ​രി 12-ന് ​സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം സ​മ​ർ​പ്പി​ച്ച ശു​പാ​ർ​ശ​യി​ൽ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ 217-ാം അ​നു​ച്ഛേ​ദം ന​ൽ​കു​ന്ന അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് രാ​ഷ്ട്ര​പ​തി അം​ഗീ​കാ​രം ന​ൽ​കു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച​യാ​ണ് കേ​ന്ദ്ര നി​യ​മ മ​ന്ത്രാ​ല​യം ഇ​തു​സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത്. ജ​സ്റ്റി​സ് സ്നേ​ഹ​ല​ത ഒ​ഴി​കെ​യു​ള്ള ആ​റു​പേ​രും അ​ഭി​ഭാ​ഷ​ക​രി​ൽ നി​ന്നാ​ണ് ജ​ഡ്ജി​മാ​രാ​യി നി​യ​മി​ത​രാ​യ​ത്. ജ​സ്റ്റി​സ് സ്നേ​ഹ​ല​ത ജു​ഡീ​ഷ്യ​ൽ സ​ർ​വീ​സി​ൽ നി​ന്നാ​ണ് ഈ ​പ​ദ​വി​യി​ലെ​ത്തി​യ​ത്.
ഹൈ​ക്കോ​ട​തി​യി​ലെ ജ​ഡ്ജി​മാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്കാ​നും കേ​സു​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കാ​നും ഈ ​പു​തി​യ നി​യ​മ​ന​ങ്ങ​ൾ സ​ഹാ​യി​ക്കു​മെ​ന്ന് നി​യ​മ​വൃ​ത്ത​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →