കെ​എ​സ്ആ​ര്‍ടി​സി ബ​ജ​റ്റ് ടൂ​റി​സം മാതൃകയിൽ റ​വ​ന്യു ഇ​ത​ര വ​രു​മാ​നം ക​ണ്ടെ​ത്താ​ൻ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി

കോ​ട്ട​യം: റ​വ​ന്യു ഇ​ത​ര വ​രു​മാ​നം ക​ണ്ടെ​ത്താ​നും കൂ​ടു​ത​ല്‍ ജ​ന​കീ​യ​മാ​കാ​നും വാ​ട്ട​ര്‍ അ​ഥോ​റി​റ്റി. കെ​എ​സ്ആ​ര്‍ടി​സി ബ​ജ​റ്റ് ടൂ​റി​സം ഉ​ള്‍പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ള്‍ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി നേ​ട്ടം കൈ​വ​രി​ക്കു​ന്ന​തി​ന്‍റെ മാ​തൃ​ക​യി​ലാ​ണു വാ​ട്ട​ര്‍ അ​ഥോ​റി​റ്റിയും വ​രു​മാ​നം വ​ര്‍ധി​ക്കു​ന്ന പ​ദ്ധ​തി​യു​മാ​യി ജ​ന​കീ​യ​മാ​കു​ന്ന​ത്. റ​വ​ന്യു ഇ​ത​ര വ​രു​മാ​നം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ചീ​ഫ് എ​ന്‍ജി​നി​യ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി​യാ​ണു പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​കരി​ച്ച​ത്.

ഗ​സ്റ്റ് ഹൗ​സു​ക​ള്‍ നി​ര്‍മി​ച്ചാ​ണ് പ​ദ്ധ​തി​യു​ടെ തു​ട​ക്കം.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​ക​ള്‍ക്കും ടാ​ങ്കു​ക​ള്‍ക്കും മു​ക​ളി​ലും താ​ഴെ​യു​മാ​യി ഗ​സ്റ്റ് ഹൗ​സു​ക​ള്‍ നി​ര്‍മി​ച്ചാ​ണ് പ​ദ്ധ​തി​യു​ടെ തു​ട​ക്കം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നി​ര്‍മി​ച്ച ഇ​ടു​ക്കി ജി​ല്ല​യി​ലെ ഗ​സ്റ്റ് ഹൗ​സു​ക​ള്‍ ഉ​ട​ന്‍ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ക്കും. ഇ​തി​നു പു​റ​മെ പ​ത്ത​നം​തി​ട്ട​യി​ലെ നി​ല​യ്ക്ക​ല്‍ ബേ​സ് കാ​മ്പി​ലു​ള്ള പ​ള്ളി​യ​റ​ക്കാ​വ്, ഗോ​ശാ​ല, ബി​എ​സ്എ​ന്‍എ​ല്‍ എ​ന്നി​വ​ട​ങ്ങ​ളി​ലും ഗ​സ്റ്റ് ഹൗ​സു​ക​ള്‍ നി​ര്‍മി​ക്കു​ന്നു​ണ്ട്.

അ​നു​ബ​ന്ധ ടൂ​റി​സം പ​ദ്ധ​തി​ക​ളും ആ​വി​ഷ്‌​ക​രി​ക്കും.

വാ​ട്ട​ര്‍ അഥോ​റി​റ്റി​യു​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് അ​രു​വി​ക്ക​ര, ആ​ല​പ്പു​ഴ​യി​ലെ കൊ​മ്മാ​ടി, എ​റ​ണാ​കു​ളം, മ​ല​പ്പു​റം മ​ഞ്ചേ​രി, കോ​ഴി​ക്കോ​ട് മൂ​ഴി​ക്ക​ല്‍, ക​ണ്ണൂ​ര്‍ പ​ഴ​ശി​ഡാ​മി​ന് സ​മീ​പം, തൃ​ശൂ​ര്‍ എ​ങ്ങ​ണ്ടി​യൂ​ര്‍, വ​യ​നാ​ട് സു​ല്‍ത്താ​ന്‍ ബ​ത്തേ​രി, കാ​സ​ര്‍ഗോ​ഡ് വി​ദ്യാ ന​ഗ​ര്‍ കാ​മ്പ​സ് എ​ന്നി​വ​ട​ങ്ങ​ളി​ലും ഗ​സ്റ്റ് ഹൗ​സും അ​നു​ബ​ന്ധ ടൂ​റി​സം പ​ദ്ധ​തി​ക​ളും ആ​വി​ഷ്‌​ക​രി​ക്കും. വി​വി​ധ എ​ന്‍ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളു​മാ​യി ചേ​ര്‍ന്നു വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി വി​നോ​ദ- വി​ജ്ഞാ​ന യാ​ത്ര​ക​ളും (ഗൈ​ഡ​ഡ് ടൂ​ര്‍ ) ന​ട​ത്തും. അ​ഥോ​റി​റ്റി​യു​ടെ നി​ല​വി​ലെ പ​രി​ശീ​ല​ന കേ​ന്ദ്രം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പ്ലം​ബിം​ഗ്, ജ​ല​ശു​ദ്ധീ​ക​ര​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ് ന​ട​ത്താ​നും പ​ദ്ധ​തി​യു​ണ്ട്.

തി​രു​വ​ന​ന്ത​പു​ര​ത്തെ ഫി​ല്‍റ്റ​ര്‍ ഹൗ​സും ഭൂ​ഗ​ര്‍ഭ തു​ര​ങ്ക​വും സ​ന്ദ​ര്‍ശ​ക​ര്‍ക്ക​യി തു​റ​ന്നു ന​ല്കും

എ​ന്‍ജി​നിയ​റിം​ഗ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി ഇന്‍റേണ്‍ഷി​പ്പ് സൗ​ക​ര്യ​മേ​ര്‍പ്പെ​ടു​ത്തും. സ​ഞ്ചാ​രി​ക​ളെ കൂ​ടു​ത​ല്‍ ആ​ക​ര്‍ഷി​ക്കു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ ഫി​ല്‍റ്റ​ര്‍ ഹൗ​സും ഭൂ​ഗ​ര്‍ഭ തു​ര​ങ്ക​വും സ​ന്ദ​ര്‍ശ​ക​ര്‍ക്ക​യി തു​റ​ന്നു ന​ല്കും. ഫി​ല്‍റ്റര്‍ ഹൗ​സി​നോ​ട് ചേ​ര്‍ന്നു​ള്ള പു​രാ​ത​ന കെ​ട്ടി​ട​ത്തി​ല്‍ വാ​ട്ട​ര്‍ മ്യൂ​സി​യം സ​ജ്ജീ​ക​രി​ക്കും. ഈ ​പ​ദ്ധ​തി ഫ​ണ്ടി​നാ​യി കി​ഫ്ബി​യ്ക്കു സ​മ​ര്‍പ്പി​ക്കും.

തൊ​ടു​പു​ഴ മു​ട്ട​ത്ത് വാ​ട്ട​ര്‍ അ​ഥോ​റി​ട്ടി​യു​ടെ 11 എം​എ​ല്‍ഡി പ്ലാ​ന്‍റി​ന്‍റെ മെ​യി​ന്‍ ബ്ലോ​ക്കി​ന്‍റെ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യി​ട്ടു​ണ്ട്. പ്ലാ​ന്‍റ് സ്ഥി​തി ചെ​യ്യു​ന്ന മെ​യി​ന്‍ ബ്ലോ​ക്കി​ല്‍ ആ​റു മു​റി​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ മൂ​ന്ന് എ​ണ്ണം സ്യൂ​ട്ട് റൂ​മാ​യി​ട്ടും മൂ​ന്ന് എ​ണ്ണം ഡീ​ല​ക്‌​സ് റൂ​മാ​യി​ട്ടു​മാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്.
ഇ​തി​നോ​ടു ചേ​ര്‍ന്നു അ​ഞ്ചു മു​റി​ക​ള്‍ കൂ​ടി​യു​ണ്ട്. ഈ ​അ​ഞ്ചു റൂ​മു​ക​ളും ഡീ​ല​ക്‌​സ് റൂ​മു​ക​ളാ​യി​ട്ടാ​ണു മാ​റ്റി​യെ​ടു​ക്കു​ന്ന​ത്. മൂ​ന്നാ​റി​ലെ നി​ല​വി​ലു​ള്ള ഐ​ബി​യി​ല്‍ അ​ഞ്ചു മു​റി​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ ര​ണ്ടു മു​റി​ക​ള്‍ സ്യൂ​ട്ട് റൂ​മും മ​റ്റു ചെ​റി​യ മൂ​ന്നു മു​റി​ക​ള്‍ ആ​ധു​നി​ക രീ​തി​യി​ലും ന​വീ​ക​രി​ക്കാ​നാ​ണു പ​ദ്ധ​തി. ഇ​വ​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ദ്രു​ത​ഗ​തി​യി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തേരീ​തി​യി​ല്‍ മ​റ്റു ജി​ല്ല​ക​ളി​ലും വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ക്കാ​യി ഗ​സ്റ്റ് ഹൗ​സു​ക​ള്‍ നി​ര്‍മി​ക്കും. ഗ​സ്റ്റ് ഹൗ​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​താ​നാ​യി പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ള്‍ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ചെ​റു​തോ​ണി​യി​ല്‍ പെ​രി​യാ​ര്‍ ഹൗ​സ്

ഇ​ടു​ക്കി ജി​ല്ല​യി​ലെ ചെ​റു​തോ​ണി​യി​ലും പൈ​നാ​വി​ലും അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ട് കൂ​ടി​യ ഗ​സ്റ്റ് ഹൗ​സു​ക​ള്‍ 15നു ​പൊ​തു​ജ​ന​ങ്ങ​ള്‍ക്കാ​യി തു​റ​ക്കും. അ​ടു​ത്ത​താ​യി മൂ​ന്നാ​റി​ലും മു​ട്ട​ത്തും ഗ​സ്റ്റ് ഹൗ​സു​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ചെ​റു​തോ​ണി​യി​ല്‍ 15 ല​ക്ഷം ലി​റ്റ​ര്‍ ശേഷിയു​ള്ള വാ​ട്ട​ര്‍ ടാ​ങ്കി​ന് മു​ക​ളി​ലാ​യി ര​ണ്ടു സ്യൂ​ട്ട് റൂ​മു​ക​ളും നാ​ലു ഡീ​ല​ക്‌​സ് റൂ​മു​ക​ളു​മാ​ണു​ള്ള​ത്. 200 പേ​ര്‍ക്ക് ഇ​രി​ക്കാ​വു​ന്ന പെ​രി​യാ​ര്‍ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളും ഇ​വി​ടെ​യു​ണ്ട്.

സാ​ധാ​ര​ണ​ക്കാ​ര്‍ക്ക് താ​ങ്ങാ​നാ​വു​ന്ന നി​ര​ക്ക്

പൈ​നാ​വി​ല്‍ 2.5 ല​ക്ഷം ലി​റ്റ​ര്‍ ശേ​ഷി​യു​ള്ള പ്ലാ​ന്‍റി​ന് താ​ഴെ​യാ​യി മൂ​ന്ന് സ്യൂ​ട്ട് റൂ​മു​ക​ളും ര​ണ്ടു സാ​ധാ​ര​ണ റൂ​മു​ക​ളു​മാ​ണു​ള്ള​ത്. ര​ണ്ടി​ട​ത്തും വി​ശാ​ല​മാ​യ പാ​ര്‍ക്കിം​ഗ് സൗ​ക​ര്യ​വു​മു​ണ്ട്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ റെ​സ്റ്റ് ഹൗ​സു​ക​ളു​ടെ മാ​തൃ​ക​യി​ല്‍ സാ​ധാ​ര​ണ​ക്കാ​ര്‍ക്ക് താ​ങ്ങാ​നാ​വു​ന്ന നി​ര​ക്കി​ലാ​ണ് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യും സൗ​ക​ര്യം ഏ​ര്‍പ്പെ​ടു​ത്തി​യ​ത്. സ്യൂ​ട്ട് റൂ​മു​ക​ള്‍ക്കു ദി​വ​സ വാ​ട​ക 3,000 രൂ​പ​യും സാ​ധാ​ര​ണ റൂ​മു​ക​ള്‍ക്കു 1,000രൂ​പ​യു​മാ​ണ് വാ​ട​ക​ ഈടാ​ക്കു​ന്ന​ത്. ചെ​റു​തോ​ണി, പൈ​നാ​വ് ഗ​സ്റ്റ് ഹൗ​സു​ക​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് 15 മു​ത​ല്‍ വാ​ട്ട​ര്‍ അഥോ​റി​റ്റി​യു​ടെ വെ​ബ്‌​സൈ​റ്റ് വ​ഴി ഓ​ണ്‍ലൈ​നാ​യി ബു​ക്ക് ചെ​യ്യാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →