.വാഷിംഗ്ടൺ ഡിസി: ടെഹ്റാൻ: ഇറാനിൽ ഇസ്രായേലിന്റെയും യുഎസിന്റെയും സംയുക്താക്രമണത്തിൽ 555 പേർ മരിച്ചതായി റെഡ് ക്രസന്റ്. തെക്കൻ ഇറാനിലെ ഫാർസ് പ്രവിശ്യയിലുണ്ടായ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. മരണ സംഖ്യ വർധിക്കാൻ ഇടയുണ്ടെന്നാണ് റിപ്പോർട്ട്.131 നഗരങ്ങളിൽ ആക്രമണമുണ്ടായെന്നും സൊസൈറ്റി റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 28 ശനിയാഴ്ചയാണ് ഇറാനിൽ ആക്രമണം ആരംഭിച്ചത്.
മധ്യസ്ഥർ മുഖേന ഇറാൻ ചർച്ചയ്ക്ക് താൽപ്പര്യം പ്രകടിപ്പിച്ചുവെന്ന വാർത്തകൾ തെറ്റാണ്.
അതേസമയം, യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കും തയാറല്ലെന്ന് ഇറാൻ നേതാവ് അലി ലാറിജാനി. ട്രംപിന് ഭയമാണ് അതിനാലാണ് ചർച്ചയ്ക്ക് തയാറെന്ന് അദ്ദേഹം പറഞ്ഞത്. ട്രംപിന്റെ വികലമായ നയങ്ങൾ പശ്ചിമേഷ്യയെ കനത്ത യുദ്ധഭീതിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. മധ്യസ്ഥർ മുഖേന ഇറാൻ ചർച്ചയ്ക്ക് താൽപ്പര്യം പ്രകടിപ്പിച്ചുവെന്ന വാർത്തകൾ തെറ്റാണ്. അമേരിക്ക ഫസ്റ്റ് എന്ന സ്വന്തം മുദ്രാവാക്യത്തെ ട്രംപ് ഇപ്പോൾ ഇസ്രായേൽ ഫസ്റ്റ് എന്നാക്കി മാറ്റിയിരിക്കുകയാണ്.
