പശ്ചിമേഷ്യൻ സംഘർഷം :കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 58 സര്‍വീസുകള്‍ റദ്ദാക്കി

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 58 സര്‍വീസുകള്‍ റദ്ദാക്കി. കൊച്ചിയില്‍ നിന്നും പുറപ്പെടേണ്ട 31 സര്‍വീസുകളും എത്തിച്ചേരണ്ട 27 സര്‍വീസുകളുമാണ് റദ്ദാക്കിയത്.കുവൈറ്റ്, അബുദാബി, ജിദ്ദ, മസ്‌കറ്റ്, റാസല്‍ഖൈമ, ദോഹ, ബഹ്‌റൈന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളും അവിടെ നിന്നും എത്തേണ്ട വിമാനങ്ങളുമാണ് റദ്ദു ചെയ്തത്.

മൂന്നു വിമാനങ്ങള്‍ ഇന്ന് ഗള്‍ഫിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.

എന്നാല്‍ കൊച്ചിയില്‍ നിന്നും മൂന്നു വിമാനങ്ങള്‍ ഇന്ന്(മാർച്ച് 2) ഗള്‍ഫിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. 8.10നും 2.25നും മസ്‌കറ്റിലേക്ക് ഒമാന്‍ എയര്‍വേസ് സര്‍വീസ് നടത്തും. 11.30ന് ജിദ്ദയിലേക്ക് സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തും. ഇറാന്‍ – ഇസ്രയേല്‍ – അമേരിക്ക സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം 23 സര്‍വീസുകളായിരുന്നു റദ്ദാക്കിയിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →