ഇ​​റാ​​ൻ ന​​ട​​ത്തി​​യ മി​​സൈ​​ൽ ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ​​ക്കെ​​തി​​രേ ജി​​സി​​സി രാ​​ജ്യ​​ങ്ങ​​ൾ ഒ​​റ്റ​​ക്കെ​​ട്ടാ​​യി രം​​ഗ​​ത്ത്

ദു​​ബാ​​യ്: ഗ​​ൾ​​ഫ് മേ​​ഖ​​ല​​യി​​ലെ അ​​മേ​​രി​​ക്ക​​ൻ സൈ​​നി​​കതാ​​വ​​ള​​ങ്ങ​​ൾ ല​​ക്ഷ്യ​​മി​​ട്ട് ഇ​​റാ​​ൻ ന​​ട​​ത്തി​​യ മി​​സൈ​​ൽ ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ​​ക്കെ​​തി​​രേ ജി​​സി​​സി രാ​​ജ്യ​​ങ്ങ​​ൾ ഒ​​റ്റ​​ക്കെ​​ട്ടാ​​യി രം​​ഗ​​ത്ത്. മേ​​ഖ​​ല​​യി​​ലെ സ​​മാ​​ധാ​​നാ​​ന്ത​​രീ​​ക്ഷം ത​​ക​​ർ​​ക്കു​​ന്ന നി​​ല​​പാ​​ട് അം​​ഗീ​​ക​​രി​​ക്കി​​ല്ലെ​​ന്നും പ്ര​​തി​​രോ​​ധി​​ക്കാ​​ൻ എ​​ല്ലാ ശേ​​ഷി​​യും ഉ​​പ​​യോ​​ഗി​​ക്കു​​മെ​​ന്നും ജി​​സി​​സി വ്യ​​ക്ത​​മാ​​ക്കി. വേ​​ണ്ടി​​വ​​ന്നാ​​ൽ ഇ​​റാ​​നെ​​തി​​രാ​​യ യു​​ദ്ധ​​ത്തി​​ൽ അ​​ണി​​ചേ​​രു​​മെ​​ന്ന് സൗ​​ദി അ​​റേ​​ബ്യ വ്യ​​ക്ത​​മാ​​ക്കി​​യ​​താ​​യി ഇ​​സ്രേ​​ലി മാ​​ധ്യ​​മ​​മാ​​യ ചാ​​ന​​ൽ 12 റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു.

ആ​​രെ ല​​ക്ഷ്യ​​മി​​ട്ടാ​​യാ​​ലും ഗ​​ൾ​​ഫി​​ലേ​​ക്ക് ആ​​ക്ര​​മ​​ണം പാ​​ടി​​ല്ലെ​​ന്നാ​​ണ് ജി​​സി​​സി രാ​​ജ്യ​​ങ്ങ​​ൾ

അ​​മേ​​രി​​ക്ക​​യെ എ​​ന്ന​​ല്ല, ആ​​രെ ല​​ക്ഷ്യ​​മി​​ട്ടാ​​യാ​​ലും ഗ​​ൾ​​ഫി​​ലേ​​ക്ക് ആ​​ക്ര​​മ​​ണം പാ​​ടി​​ല്ലെ​​ന്നാ​​ണ് ജി​​സി​​സി രാ​​ജ്യ​​ങ്ങ​​ൾ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ള്ള​​ത്. ഗ​​ൾ​​ഫി​​ലേ​​ക്ക് ഇ​​റാ​​ൻ ആ​​ക്ര​​മ​​ണം തു​​ട​​ങ്ങി​​യ​​പ്പോ​​ൾ​​ത്ത​​ന്നെ ക​​ടു​​ത്ത മു​​ന്ന​​റി​​യി​​പ്പു​​മാ​​യി സൗ​​ദി അ​​റേ​​ബ്യ​​യാ​​ണ് ആ​​ദ്യം രം​​ഗ​​ത്തെ​​ത്തി​​യ​​ത്. പി​​ന്നാ​​ലെ വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ൾ രം​​ഗ​​ത്തെ​​ത്തി.ഏ​​റ്റ​​വു​​മൊ​​ടു​​വി​​ലാ​​ണ് ജി​​സി​​സി കൂ​​ട്ടാ​​യ്മ​​യു​​ടെ മു​​ന്ന​​റി​​യി​​പ്പ് വ​​ന്ന​​ത്. ഇ​​റാ​​ന്‍റെ ഗ​​ൾ​​ഫ് നീ​​ക്ക​​ങ്ങ​​ളെ പ്ര​​തി​​രോ​​ധി​​ക്കാ​​ൻ ഏ​​തു വി​​ധേ​​ന​​യു​​ള്ള സൈ​​നി​​ക-​​ന​​യ​​ത​​ന്ത്ര ന​​ട​​പ​​ടി​​ക​​ൾ​​ക്കും ത​​യാ​​റാ​​ണെ​​ന്നും അം​​ഗ​​രാ​​ജ്യ​​ങ്ങ​​ൾ പ്ര​​ഖ്യാ​​പി​​ച്ചു. മേ​​ഖ​​ല​​യെ ഒ​​ന്ന​​ട​​ങ്കം അ​​പ​​ക​​ട​​ത്തി​​ലാ​​ക്കു​​ന്ന പ്ര​​കോ​​പ​​ന​​പ​​ര​​മാ​​യ നീ​​ക്ക​​ങ്ങ​​ൾ ഇ​​റാ​​നെ ഗ​​ൾ​​ഫ് രാ​​ജ്യ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ ഒ​​റ്റ​​പ്പെ​​ടു​​ത്തു​​ക​​യാ​​ണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →