ഏ​​​​പ്രി​​​​ൽ ആ​​​​റി​​​​നും 15നും ​​​​മ​​​​ധ്യേ കേ​​​​ര​​​​ള​​​​ത്തി​​​​ൽ വോ​​​​ട്ടെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്താ​​​​ൻ ആ​​​​ലോ​​​​ച​​​​ന​​​​യെ​​​​ന്ന് സൂചന

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്നാ​​​​ട്, പ​​​​ശ്ചി​​​​മ ബം​​​​ഗാ​​​​ൾ, ആ​​​​സാം, പു​​​​തു​​​​ച്ചേ​​​​രി നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ൾ ഏ​​​​പ്രി​​​​ൽ ര​​​​ണ്ടാം വാ​​​​ര​​​​ത്തി​​​​ൽ ന​​​​ട​​​​ന്നേ​​​​ക്കും.ഈ​​​​സ്റ്റ​​​​ർ ക​​​​ഴി​​​​ഞ്ഞ് ഏ​​​​പ്രി​​​​ൽ ആ​​​​റി​​​​നും വി​​​​ഷുദി​​​​ന​​​​മാ​​​​യ 15നും ​​​​മ​​​​ധ്യേ കേ​​​​ര​​​​ള​​​​ത്തി​​​​ൽ വോ​​​​ട്ടെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്താ​​​​നാ​​​​ണ് ആ​​​​ലോ​​​​ച​​​​ന​​​​യെ​​​​ന്ന് കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​നി​​​​ലെ ഉ​​​​ന്ന​​​​ത​​​​ർ സൂ​​​​ച​​​​ന ന​​​​ൽ​​​​കി. ഇ​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് മാ​​​​ർ​​​​ച്ച് ആ​​​​റി​​​​നും 12നും ​​​​ഇ​​​​ട​​​​യി​​​​ൽ അ​​​​ഞ്ചു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​​ഖ്യാ​​​​പ​​​​നം ഉ​​​​ണ്ടാ​​​​യേ​​​​ക്കും.

കേ​​​​ര​​​​ളത്തിലും ത​​​​മി​​​​ഴ്നാട്ടിലും എ​​​​സ്ഐ​​​​ആ​​​​റി​​​​നു​​​​ശേ​​​​ഷ​​​​മു​​​​ള്ള അ​​​​ന്തി​​​​മ വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

കേ​​​​ര​​​​ള​​​​ത്തി​​​​ലും ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലും ര​​​​ണ്ടു ഘ​​​​ട്ട​​​​മാ​​​​യി വോ​​​​ട്ടെ​​​​ടു​​​​പ്പ് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​തു പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ണ്ട്. ബം​​​​ഗാ​​​​ളി​​​​ൽ ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ​​​​ത്തേ​​​​തു​​​​പോ​​​​ലെ എ​​​​ട്ടു ഘ​​​​ട്ടം വേ​​​​ണ്ടെ​​​​ന്നും ആ​​​​റോ, ഏ​​​​ഴോ ഘ​​​​ട്ട​​​​മാ​​​​യി പോ​​​​ളിം​​​​ഗ് പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ക്കാ​​​​നും ക​​​​മ്മീ​​​​ഷ​​​​ൻ ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്നു​​​​ണ്ട്. കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്നാ​​​​ട് സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ എ​​​​സ്ഐ​​​​ആ​​​​റി​​​​നു​​​​ശേ​​​​ഷ​​​​മു​​​​ള്ള അ​​​​ന്തി​​​​മ വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

എ​​​​സ്ഐ​​​​ആ​​​​ർ പരിഷ്ക്കരണത്തിന് ശേ​​​​ഷ​​​​മു​​​​ള്ള ആ​​​​ദ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​​ഖ്യാ​​​​പ​​​​നം ന​​​​ട​​​​ത്തു​​​​ന്ന തീ​​​​യ​​​​തി മു​​​​ത​​​​ൽ മാ​​​​തൃ​​​​കാ പെ​​​​രു​​​​മാ​​​​റ്റ​​​​ച്ച​​​​ട്ടം നി​​​​ല​​​​വി​​​​ൽ വ​​​​രും. പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് ബ​​​​ജ​​​​റ്റ് സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ ര​​​​ണ്ടാം​​​​ഘ​​​​ട്ടം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന മാ​​​​ർ​​​​ച്ച് ഒ​​​​മ്പ​​​​തി​​​​നു മു​​​​ന്പാ​​​​യി വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​ന്‍റെ കൃ​​​​ത്യ തീ​​​​യ​​​​തി​​​​ക​​​​ളും ഘ​​​​ട്ട​​​​ങ്ങ​​​​ളും പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​ൻ ശ്ര​​​​മ​​​​മു​​​​ണ്ട്. തീ​​​​വ്ര വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ത്തി​​​​നു (എ​​​​സ്ഐ​​​​ആ​​​​ർ) ശേ​​​​ഷ​​​​മു​​​​ള്ള ആ​​​​ദ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പാ​​​​കും കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്നാ​​​​ട്, ബം​​​​ഗാ​​​​ൾ, പു​​​​തു​​​​ച്ചേ​​​​രി സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ക്കു​​​​ക. ആ​​​​സാ​​​​മി​​​​ൽ എ​​​​സ്ഐ​​​​ആ​​​​ർ ന​​​​ട​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →