പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ത്ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വി​ന് 53 വ​ര്‍​ഷം ക​ഠി​ന​ത​ട​വ്

കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വി​നെ 53 വ​ര്‍​ഷം ക​ഠി​ന​ത​ട​വി​ന് ശി​ക്ഷി​ച്ച് കോ​ട​തി. പ്ര​തി 210000 രൂ​പ പി​ഴ​യും ഒ​ടു​ക്ക​ണം. കോ​ഴി​ക്കോ​ട് നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്തി​ലെ മു​ളി​യ​ങ്ങ​ല്‍ സ്വ​ദേ​ശി ചേ​ര​മ്പ​റ്റ​മീ​ത്ത​ല്‍ മു​ഹ​മ്മ​ദ് റെ​യ്ഹാ​നെ(41)​യാ​ണ് നാ​ദാ​പു​രം ഫാ​സ്റ്റ്ട്രാ​ക്ക് സ്‌​പെ​ഷ്യ​ല്‍ കോ​ട​തി ജ​ഡ്ജി ദേ​വ​ന്‍ കെ. ​മേ​നോ​ന്‍ ശി​ക്ഷി​ച്ച​ത്.

വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യ പ്ര​തി കു​ട്ടി​യെ ലൈം​ഗീ​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു.

2023 ഓ​ഗ​സ്റ്റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യ പ്ര​തി കു​ട്ടി​യെ ലൈം​ഗീ​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. ഈ ​വി​വ​രം കു​ട്ടി സ്‌​കൂ​ള്‍ ടീ​ച്ച​റോ​ട് പ​റ​ഞ്ഞു. സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞ​തി​ന​നു​സ​രി​ച്ച് എ​ത്തി​യ പേ​രാ​മ്പ്ര പോ​ലീ​സ് കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്ത് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന റെ​യ്ഹാ​ന്‍ പ​രി​ക്കേ​റ്റ് വി​ശ്ര​മ​ത്തി​ല്‍ ക​ഴി​യു​ന്ന സ​മ​യ​ത്താ​ണ് ക്രൂ​ര​ത ചെ​യ്ത​ത്.

ഇ​യാ​ള്‍ നിലവിൽ വി​ചാ​ര​ണ​ത്ത​ട​വു​കാ​ര​നാ​യി ജ​യി​ലി​ല്‍ ക​ഴി​യു​ക​യാ​ണ്

ഇ​യാ​ള്‍ 2024 ഫെ​ബ്രു​വ​രി 27 മു​ത​ല്‍ ജ​യി​ലി​ല്‍ വി​ചാ​ര​ണ​ത്ത​ട​വു​കാ​ര​നാ​യി ക​ഴി​യു​ക​യാ​ണ്. ഇ​തി​നി​ട​യി​ല്‍ ഇ​യാ​ള്‍ പ​ല​ത​വ​ണ ജാ​മ്യ​ത്തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും കേ​സി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് അ​പേ​ക്ഷ ത​ള്ളു​ക​യാ​യി​രു​ന്നു.13 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും നാ​ല് തൊ​ണ്ടി​മു​ത​ലു​ക​ള്‍ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. പേ​രാ​മ്പ്ര പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ന്തോ​ഷ്, എ​സ്‌​ഐ​യാ​യി​രു​ന്ന വി​നോ​ദ് കു​മാ​ര്‍ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍​പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്‌​പെ​ഷ്യ​ല്‍ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ര്‍ മ​നോ​ജ് അ​രൂ​ര്‍ ഹാ​ജ​രാ​യി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →