പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ബി​ജെ​പി​യെ​യും വെ​ല്ലു​വി​ളി​ച്ച് ഡ​ൽ​ഹി മു​ൻ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ​ക്കേ​സി​ൽ കു​റ്റ​വി​മു​ക്ത​നാ​യ​തി​നു പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ബി​ജെ​പി​യെ​യും വെ​ല്ലു​വി​ളി​ച്ച് ഡ​ൽ​ഹി മു​ൻ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ.ഡ​ൽ​ഹി​യി​ൽ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട കേ​ജ​രി​വാ​ൾ ബി​ജെ​പി 10 സീ​റ്റി​ൽ കൂ​ടു​ത​ൽ നേ​ടി​യാ​ൽ താ​ൻ രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും ത​നി​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

നി​ങ്ങ​ൾ​ക്ക് ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ, ഡ​ൽ​ഹി​യി​ൽ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തൂ.

“ഡ​ൽ​ഹി പൂ​ർ​ണ​മാ​യും ന​ശി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ​യും അ​മി​ത് ഷാ​യു​ടെ​യും അ​ധി​കാ​ര​ത്തോ​ടു​ള്ള ആ​ർ​ത്തി​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യാ​ഘാ​തം ഡ​ൽ​ഹി​യി​ലെ മൂ​ന്ന് കോ​ടി ജ​ന​ങ്ങ​ളാ​ണ് ഏ​റ്റു​വാ​ങ്ങി​യ​ത്’.”പോ​യി ഡ​ൽ​ഹി​യി​ലെ ജ​ന​ങ്ങ​ളോ​ട് ചോ​ദി​ക്കൂ. ഇ​ന്ന് ഞാ​ൻ മോ​ദി​ജി​യെ വെ​ല്ലു​വി​ളി​ക്കു​ന്നു. നി​ങ്ങ​ൾ​ക്ക് ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ, ഡ​ൽ​ഹി​യി​ൽ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തൂ. നി​ങ്ങ​ൾ​ക്ക് പ​ത്ത് സീ​റ്റി​ൽ കൂ​ടു​ത​ൽ ല​ഭി​ച്ചാ​ൽ ഞാ​ൻ രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ക്കും. ഡ​ൽ​ഹി​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് നി​ങ്ങ​ളെ മ​ടു​ത്തു.

സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന

ഈ ​കേ​സ് സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യാ​ണ്, ബി​ജെ​പി ആം ​ആ​ദ്മി പാ​ർ​ട്ടി​യെ ഡ​ൽ​ഹി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കാ​ൻ ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യാ​ണ്’.- കേ​ജ്‌​രി​വാ​ൾ പ​റ​ഞ്ഞു.പ്ര​ധാ​ന​മ​ന്ത്രി​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും രാ​ജ്യ​ത്തോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്നും കെ​ജ്‌​രി​വാ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. നീ​തി ല​ഭി​ച്ചെ​ന്നും സ​ത്യം അ​സ​ത്യ​ത്തെ അ​തി​ജീ​വി​ച്ചെ​ന്നും പ​റ​ഞ്ഞു​കൊ​ണ്ട് കേ​ജ​രി​വാ​ൾ കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​നെ സ്വാ​ഗ​തം ചെ​യ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →