ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​യ​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച കേ​സി​ൽ 11 പേ​ർ പി​ടി​യി​ൽ

ബം​ഗ​ളൂ​രു: ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​യ​ക​നും കാ​സ്റ്റിം​ഗ് സെ​ന്‍റ​ർ ഉ​ട​മ​യു​മാ​യ അ​നീ​ഷി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച കേ​സി​ൽ 11 പേ​ർ പി​ടി​യി​ൽ. ദു​നി​യ വി​ജ​യ് നാ​യ​ക​നാ​യ ഭീ​മ​യി​ൽ അ​ഭി​ന​യി​ച്ച ന​ടി ഐ​ശ്വ​ര്യ ഉ​ൾ​പ്പെ​ടെയുള്ളവരാണ് പി​ടി​യി​ലാ​യ​ത്. അ​നീ​ഷി​നെ ന​ടി ഉ​ൾ​പ്പെ​ടു​ന്ന സം​ഘം മും​ബൈ​യി​ൽ നി​ന്ന് ബം​ഗ​ളൂ​രു​വി​ലെ​ത്തി​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്നാ​ണ് കേ​സ്.

ആ​ശീ​ർ​വാ​ദ് ക​ട​മാ​യി വാ​ങ്ങി​യ ര​ണ്ട​ര ല​ക്ഷം രൂ​പ അ​നീ​ഷി​ന് തി​രി​കെ ന​ൽ​കി​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് അ​നീ​ഷ് ത​മി​ഴ്നാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.അ​നീ​ഷി​ന് മു​ൻ പ​രി​ച​യ​മു​ണ്ടാ​യി​രു​ന്ന ആ​ശീ​ർ​വാ​ദ് എ​ന്ന​യാ​ളാ​ണ് കൃ​ത്യം ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →