നീലേശ്വരം: വായനശാലയുടെ നേതൃത്വത്തില്‍ നടക്കുകയായിരുന്ന വിജ്ഞാനസദസിനിടെ ഓര്‍ക്കാപ്പുറത്തുണ്ടായ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വായനശാല സെക്രട്ടറി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്ക്. ഫെബ്രുവരി 22 ഞായറാഴ്ച വൈകുന്നേരം 6.30 ഓടെയായിരുന്നു സംഭവം.ചായ്യോത്ത് സ്കൂളിനു സമീപം പ്രവര്‍ത്തിക്കുന്ന എംജി സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയുടെ സമാപനത്തിനിടെയാണു കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനശാല സെക്രട്ടറി പി. ബാബുരാജന്, വായനശാല അംഗങ്ങളായ അപ്പു, വി. അജിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.ബാബുരാജൻ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലും മറ്റു രണ്ടു പേർ നീലേശ്വരം തേജസ്വിനി ആശുപത്രിയിലും ചികിത്സയിലാണ്.
.
