ഡല്‍ഹി| . കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ചക്കായി മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി ഫെബ്രുവരി 22ന് നടത്താൻ നിശ്ചയിച്ചിരുന്ന ഡല്‍ഹി യാത്ര റദ്ദാക്കി. രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തുന്നതിനായാണ് കുഞ്ഞാലിക്കുട്ടി ഡല്‍ഹി യാത്ര നിശ്ചയിച്ചിരുന്നത്.
രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തുന്ന സാഹചര്യത്തിലാണ് യാത്ര റദ്ദാക്കിയത്
എന്നാല്‍, രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തുന്ന സാഹചര്യത്തിലാണ് യാത്ര അവസാന നിമിഷം റദ്ദാക്കിയത്. ഫെബ്രുവരി 25ന് രാഹുല്‍ ഗാന്ധി കേരളത്തിലെത്തുമ്പോള്‍ കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച നടത്തും. വയനാട് ഉരുള്‍പൊട്ടല്‍ പുനരധിവാസ പദ്ധതിയില്‍ കോണ്‍ഗ്രസ് നിര്‍മിച്ചു നല്കുന്ന വീടിന്റെ തറക്കല്ലിടുന്നതിനായാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്നത്. ഇതിനിടെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താനാണ് തീരുമാനം. .
