റോ​​​ഡ​​​രി​​​കി​​​ലെ കു​​​ഴി​​​യി​​​ല്‍ വീ​​​ണു ബൈ​​​ക്ക് യാ​​​ത്രി​​​ക​​​ൻ മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി റി​​​പ്പോ​​​ര്‍ട്ട് തേ​​​ടി

കൊ​​​ച്ചി: തൊ​​​ടു​​​പു​​​ഴ​​​യി​​​ൽ റോ​​​ഡ​​​രി​​​കി​​​ലെ കു​​​ഴി​​​യി​​​ല്‍ വീ​​​ണു ബൈ​​​ക്ക് യാ​​​ത്രി​​​ക​​​നാ​​​യ ജെ​​​യ്‌​​​സ് ബെ​​​ന്നി എ​​​ന്ന യു​​​വാ​​​വ് മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി റി​​​പ്പോ​​​ര്‍ട്ട് തേ​​​ടി. സ്ലാ​​​ബ് ത​​​ക​​​ര്‍ന്ന​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് വ​​​ര്‍ഷ​​​ങ്ങ​​​ളാ​​​യി മൂ​​​ടാ​​​തെ കി​​​ട​​​ന്ന കു​​​ഴി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ഇ​​​തി​​​ന് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളാ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ക്കെ​​​തി​​​രേ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​യെ​​​ന്തെ​​​ന്ന് അ​​​ടു​​​ത്ത​​​ ത​​​വ​​​ണ വി​​​ഷ​​​യം പ​​​രി​​​ഗ​​​ണി​​​ക്കു​​​മ്പോ​​​ള്‍ അ​​​റി​​​യി​​​ക്ക​​​ണം.

അ​​​പ​​​ക​​​ടം ന​​​ട​​​ന്ന​​​ശേ​​​ഷം പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​നേ​​​ക്കാ​​​ള്‍, അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​കാ​​​തെ നോ​​​ക്കു​​​ക​​​യാ​​​ണു വേ​​​ണ്ട​​​തെ​​​ന്ന് കോ​​​ട​​​തി

അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ആ​​​വ​​​ശ്യ​​​മാ​​​യ എ​​​ല്ലാ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​ക​​​ളും സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ചു. റോ​​​ഡു​​​ക​​​ളു​​​ടെ ശോ​​​ച്യാ​​​വ​​​സ്ഥ സം​​​ബ​​​ന്ധി​​​ച്ച ഹ​​​ര്‍ജി​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ​​​യാ​​​ണു ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്. അ​​​പ​​​ക​​​ടം ന​​​ട​​​ന്ന​​​ശേ​​​ഷം പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​നേ​​​ക്കാ​​​ള്‍, അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​കാ​​​തെ നോ​​​ക്കു​​​ക​​​യാ​​​ണു വേ​​​ണ്ട​​​തെ​​​ന്ന് കോ​​​ട​​​തി പ​​​റ​​​ഞ്ഞു. അ​​​ല​​​ക്ഷ്യ​​​മാ​​​യ ഡ്രൈ​​​വിം​​​ഗി​​​ലൂ​​​ടെ അ​​​പ​​​ക​​​ട​​​ങ്ങ​​​ളു​​​ണ്ടാ​​​കു​​​ന്നു​​​ണ്ട്. അ​​​തി​​​ലു​​​മേ​​​റെ വി​​​ഷ​​​മ​​​ക​​​ര​​​മാ​​​ണി​​​തെ​​​ന്നും കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →