ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ൽ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര​​​​ത്തി​​​​ന് പോ​​​​യി കു​​​​ടു​​​​ങ്ങി​​​​യ സംഘത്തെ നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​ക്കാ​​​​ൻ ഏ​​​​ർ​​​​പ്പാ​​​​ടാ​​​​​​​​യി

മ​​​​ല​​​​പ്പു​​​​റം: ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ൽ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര​​​​ത്തി​​​​ന് പോ​​​​യി തി​​​​രി​​​​കെ വ​​​​രാ​​​​ൻ യാ​​​​ത്രാ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​കാ​​​​തെ ഒ​​​​രാ​​​​ഴ്ച​​​​യോ​​​​ളം അ​​​​വി​​​​ടെ കു​​​​ടു​​​​ങ്ങി​​​​യ എ​​​​റ​​​​ണാ​​​​കു​​​​ളം സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ളെ തി​​​​രി​​​​കെ നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​ക്കാ​​​​ൻ പി.​​​​പി. ​സു​​​​നീ​​​​ർ എം​​​​പി​​​​യു​​​​ടെ ഇ​​​​ട​​​​പെ​​​​ട​​​​ൽ ഫ​​​​ലം ക​​​​ണ്ടു. ഇ​​​​വ​​​​ർ​​​​ക്കാ​​​​യി അ​​​​ടി​​​​യ​​​​ന്ത​​​​ര യാ​​​​ത്രാ​​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ദ്വീ​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ലെ പോ​​​​ർ​​​​ട്ട് ഷി​​​​പ്പിം​​​​ഗ് ആ​​​​ൻ​​​​ഡ് ഏ​​​​വി​​​​യേ​​​​ഷ​​​​ൻ ഡ​​​​യ​​​​റ​​​​ക്ട​​​​ർ​​​​ക്കു സു​​​​നീ​​​​ർ എം​​​​പി ക​​​​ത്ത​​​​യ​​​​ച്ച​​​​തോ​​​​ടെ നാ​​​​ലു സ്ത്രീ​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ എ​​​​ട്ടു​​​​പേ​​​​ർ​​​​ക്കും തി​​​​രി​​​​കെ നാ​​​​ട്ടി​​​​ലേ​​​​ക്ക് യാ​​​​ത്ര​​​​യ്ക്കു​​​​ള്ള ഏ​​​​ർ​​​​പ്പാ​​​​ടാ​​​​യ​​​​താ​​​​യി എം​​​​പി​​​​യു​​​​ടെ ഓ​​​​ഫീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

സ്ത്രീ​​​​ക​​​​ളും വ​​​​യോ​​​​ധി​​​​ക​​​​രും ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള​​​​ള വി​​​​നോ​​​​ദ​​​​യാ​​​​ത്രാ സം​​​​ഘ​​​​മാ​​​​ണ് ഒ​​​​രാ​​​​ഴ്ച​​​​യോ​​​​ളം കുടുങ്ങിയത്

എ​​​​റ​​​​ണാ​​​​കു​​​​ളം തൃ​​​​പ്പു​​​​ണി​​​​ത്ത​​​​റ, പ​​​​ട്ടി​​​​മ​​​​റ്റം, ഇ​​​​ട​​​​പ്പ​​​​ള്ളി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള സ്ത്രീ​​​​ക​​​​ളും വ​​​​യോ​​​​ധി​​​​ക​​​​രും ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള​​​​ള വി​​​​നോ​​​​ദ​​​​യാ​​​​ത്രാ സം​​​​ഘ​​​​മാ​​​​ണ് ഒ​​​​രാ​​​​ഴ്ച​​​​യോ​​​​ളം തി​​​​രി​​​​ച്ചു​​​​വ​​​​രാ​​​​ൻ യാ​​​​ത്രാ​​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളി​​​​ല്ലാ​​​​തെ ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​യ​​​​ത്. നി​​​​ശ്ച​​​​യി​​​​ച്ച ദി​​​​വ​​​​സം തി​​​​രി​​​​കെ വ​​​​രാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത​​​​തി​​​​നാ​​​​ൽ പ​​​​ല​​​​രു​​​​ടെ​​​​യും മ​​​​രു​​​​ന്നു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ തീ​​​​ർ​​​​ന്ന് ആ​​​​രോ​​​​ഗ്യ​​​​ത്തെ ബാ​​​​ധി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യം നേ​​​​രി​​​​ട്ടി​​​​രു​​​​ന്നു.

തി​​​​രി​​​​കെ കൊ​​​​ണ്ടു​​​​വ​​​​രാ​​​​മെ​​​​ന്ന് ഏ​​​​റ്റ ക​​​​പ്പ​​​​ൽ ഏ​​​​ജ​​​​ൻ​​​​സി​​​​ക്കാ​​​​ർ യാ​​​​ത്ര റ​​​​ദ്ദാ​​​​ക്കി​​​​യ​​​​താണ് കാരണം

ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ലേ​​​​ക്കു വി​​​​മാ​​​​ന മാ​​​​ർ​​​​ഗം പോ​​​​യ ഇ​​​​വ​​​​രെ തി​​​​രി​​​​കെ കൊ​​​​ണ്ടു​​​​വ​​​​രാ​​​​മെ​​​​ന്ന് ഏ​​​​റ്റ ക​​​​പ്പ​​​​ൽ ഏ​​​​ജ​​​​ൻ​​​​സി​​​​ക്കാ​​​​ർ യാ​​​​ത്ര റ​​​​ദ്ദാ​​​​ക്കി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് ബ​​​​ദ​​​​ൽ യാ​​​​ത്രാ​​​​മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്ലാ​​​​തെ ഇ​​​​വ​​​​ർ ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ​​​​ത്. ഇ​​​​തോ​​​​ടെ യാ​​​​ത്രാ​​​​സം​​​​ഘം നാ​​​​ട്ടി​​​​ലെ ഇ​​​​ട​​​​തു​​​​പ​​​​ക്ഷ പൊ​​​​തു​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ മു​​​​ഖേ​​​​ന പി.​​​​പി. സു​​​​നീ​​​​ർ എം​​​​പി​​​​യെ സ​​​​മീ​​​​പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →