നൈ​​​​​ജീ​​​​​രി​​​​​യ​​​​​യി​​​​​ലെ ഗ്രാ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ തോ​​​​​ക്കു​​​​​ധാ​​​​​രി​​​​​ക​​​​​ൾ നടത്തിയ ആക്രമണങ്ങളിൽ നിരവധി മരണം

ലാ​​​​​ഗോ​​​​​സ്: നൈ​​​​​ജീ​​​​​രി​​​​​യ​​​​​യി​​​​​ലെ മൂ​​​​​ന്നു ഗ്രാ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ണ്ടാ​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ൽ നി​​​​​ര​​​​​വ​​​​​ധി മ​​​​​ര​​​​​ണം. രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ വ​​​​​ട​​​​​ക്കു​​​​​പ​​​​​ടി​​​​​ഞ്ഞാ​​​​​റ് നൈ​​​​​ജ​​​​​ർ സം​​​​​സ്ഥാ​​​​​ന​​​​​ത്ത് ഫെബ്രുവരി 14 ശ​​​​​നി​​​​​യാ​​​​​ഴ്ച പു​​​​​ല​​​​​ർ​​​​​ച്ചെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഭ​​​​​വം. ബൈ​​​​​ക്കു​​​​​ക​​​​​ളി​​​​​ൽ എ​​​​​ത്തി​​​​​യ തോ​​​​​ക്കു​​​​​ധാ​​​​​രി​​​​​ക​​​​​ൾ ഗ്രാ​​​​​മീ​​​​​ണ​​​​​രെ വ​​​​​ധി​​​​​ക്കു​​​​​ക​​​​​യും വീ​​​​​ടു​​​​​ക​​​​​ൾ​​​​​ക്ക് തീ​​​​​യി​​​​​ടു​​​​​ക​​​​​യും ചി​​​​​ല​​​​​രെ ത​​​​​ട്ടി​​​​​ക്കൊ​​​​​ണ്ടു​​​​​പോ​​​​​കു​​​​​ക​​​​​യും ചെ​​​​​യ്തു. മ​​​​​ര​​​​​ണ​​​​​സം​​​​​ഖ്യ 32 ആ​​​​​ണെ​​​​​ന്ന് റോ​​​​​യി​​​​​ട്ടേ​​​​​ഴ്സ് വാ​​​​​ർ​​​​​ത്താ ഏ​​​​​ജ​​​​​ൻ​​​​​സി​​​​​യും 46 ആ​​​​​ണെ​​​​​ന്ന് എ​​​​​എ​​​​​ഫ്പി വാ​​​​​ർ​​​​​ത്താ ഏ​​​​​ജ​​​​​ൻ​​​​​സി​​​​​യും റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തു.

വെ​​​​​ടി​​​​​വ​​​​​ച്ചും ത​​​​​ല​​​​​വെ​​​​​ട്ടി​​​​​യും ആ​​​​​ളു​​​​​ക​​​​​ളെ കൊ​​​​​ല്ലു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

തും​​​​​ഗാ-​​​​​മ​​​​​കേ​​​​​രി, കോ​​​​​ൺ​​​​​കോ​​​​​സോ, പി​​​​​സാ എ​​​​​ന്നീ ഗ്രാ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മു​​​​​ണ്ടാ​​​​​ത്. ര​​​​​ണ്ടോ മൂ​​​​​ന്നോ പേ​​​​​ർ വീ​​​​​തം ക​​​​​യ​​​​​റി​​​​​യ 41 മോ​​​​​ട്ടോ​​​​​ർ സൈ​​​​​ക്കി​​​​​ളു​​​​​ക​​​​​ളി​​​​​ൽ എ​​​​​ത്തി​​​​​യ​​​​​വ​​​​​രാ​​​​​ണ് ആ​​​​​ക്ര​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. വെ​​​​​ടി​​​​​വ​​​​​ച്ചും ത​​​​​ല​​​​​വെ​​​​​ട്ടി​​​​​യും ആ​​​​​ളു​​​​​ക​​​​​ളെ കൊ​​​​​ല്ലു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഒ​​​​​രു മാ​​​​​സം മു​​​​​മ്പ് ഇ​​​​​തി​​​​​ന​​​​​ടു​​​​​ത്ത സ്ഥ​​​​​ല​​​​​ത്തു​​​​​ണ്ടാ​​​​​യ ജി​​​​​ഹാ​​​​​ദി ആ​​​​​ക്ര​​​​​മ​​​​​ണം എ​​​​​ന്നു സം​​​​​ശ​​​​​യി​​​​​ക്കു​​​​​ന്ന സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ നൂ​​​​​റി​​​​​ല​​​​​ധി​​​​​കം പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു.

30 ക്രൈ​​​​​സ്ത​​​​​വ​​​​​രെ ക്രിമിനൽ സംഘം ത​​​​​ട്ടി​​​​​ക്കൊ​​​​​ണ്ടു​​​​​പോ​​​​​യി

വ​​​​​ട​​​​​ക്കു​​​​​പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ നൈ​​​​​ജീ​​​​​രി​​​​​യ​​​​​യി​​​​​ൽ ക​​​​​ഴി​​​​​ഞ്ഞ തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച പു​​​​​ല​​​​​ർ​​​​​ച്ചെ കൊള്ളക്കാർ എ​​​​​ന്ന​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന ക്രി​​​​​മി​​​​​ന​​​​​ൽ​​​​​സം​​​​​ഘം 30 ക്രൈ​​​​​സ്ത​​​​​വ​​​​​രെ ത​​​​​ട്ടി​​​​​ക്കൊ​​​​​ണ്ടു​​​​​പോ​​​​​യിരുന്നു.. ക​​​​​ഡുന സം​​​​​സ്ഥാ​​​​​ന​​​​​ത്തെ കു​​​​​താ​​​​​ഹൊ, കു​​​​​ഗി​​​​​ർ ഗ്രാ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നാ​​​​​ണ് തോ​​​​​ക്കു​​​​​ധാ​​​​​രി​​​​​ക​​​​​ൾ ഇവരെ തട്ടിക്കൊണ്ടുപോയത്.
ത​​​​​ട്ടി​​​​​ക്കൊ​​​​​ണ്ടു​​​​​പോ​​​​​ക​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രി​​​​​ൽ ഒ​​​​​രു ഉ​​​​​പ​​​​​ദേ​​​​​ശി​​​​​യും അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ഗ​​​​​ർ​​​​​ഭി​​​​​ണി​​​​​യാ​​​​​യ ഭാ​​​​​ര്യ​​​​​യും കു​​​​​ട്ടി​​​​​യു​​​​​മു​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്നു. 11 പേ​​​​​ർ ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ട​​​​​താ​​​​​യി ക്രി​​​​​സ്ത്യ​​​​​ൻ അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ ഓ​​​​​ഫ് നൈ​​​​​ജീ​​​​​രി​​​​​യ അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ റ​​​​​വ. ജോ​​​​​സ​​​​​ഫ് ഹ​​​​​യാ​​​​​ബ് അ​​​​​റി​​​​​യി​​​​​ച്ചു. നൈ​​​​​ജ​​​​​ർ സം​​​​​സ്ഥാ​​​​​ന​​​​​വു​​​​​മാ​​​​​യി അ​​​​​തി​​​​​ർ​​​​​ത്തി പ​​​​​ങ്കി​​​​​ടു​​​​​ന്ന ഒ​​​​​രു ടൗ​​​​​ണി​​​​​ലേ​​​​​ക്കാ​​​​​ണ് ത​​​​​ട്ടി​​​​​യെ​​​​​ടു​​​​​ത്ത​​​​​വ​​​​​രെ അ​​​​​ക്ര​​​​​മി​​​​​ക​​​​​ൾ കൊ​​​​​ണ്ടു​​​​​പോ​​​​​യ​​​​​തെ​​​​​ന്ന് ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രി​​​​​ലൊ​​​​​രാ​​​​​ളാ​​​​​യ ബൊ​​​​​ബാ​​​​​യ് പ​​​​​റ​​​​​ഞ്ഞു.

ക്രൈ​​​​​സ്ത​​​​​വ വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ളെ​​​​​യും വൈ​​​​​ദി​​​​​ക​​​​​രെ​​​​​യും ത​​​​​ട്ടി​​​​​ക്കൊ​​​​​ണ്ടു​​​​​പോ​​​​​കു​​​​​ന്ന​​​​​ത് നൈ​​​​​ജീ​​​​​രി​​​​​യ​​​​​യി​​​​​ൽ പ​​​​​തി​​​​​വാ​​​​​യി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

പ്ര​​​​​തി​​​​​ഫ​​​​​ല​​​​​ത്തി​​​​​നു​​​​​വേ​​​​​ണ്ടി ആ​​​​​ളു​​​​​ക​​​​​ളെ, പ്ര​​​​​ത്യേ​​​​​കി​​​​​ച്ച് ക്രൈ​​​​​സ്ത​​​​​വ വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ളെ​​​​​യും വൈ​​​​​ദി​​​​​ക​​​​​രെ​​​​​യും ത​​​​​ട്ടി​​​​​ക്കൊ​​​​​ണ്ടു​​​​​പോ​​​​​കു​​​​​ന്ന​​​​​ത് നൈ​​​​​ജീ​​​​​രി​​​​​യ​​​​​യി​​​​​ൽ പ​​​​​തി​​​​​വാ​​​​​യി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ഭീ​​​​​ക​​​​​ര​​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ൾ​​​​​ക്കു​​​​​പു​​​​​റ​​​​​മെ ക്രി​​​​​മി​​​​​ന​​​​​ൽ​​​​​സം​​​​​ഘ​​​​​ങ്ങ​​​​​ളും ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ൽ പ​​​​​ണം സ​​​​​മ്പാ​​​​​ദി​​​​​ക്കു​​​​​ന്നു.ക​​​​​ഴി​​​​​ഞ്ഞ​​​​​മാ​​​​​സം അ​​​​​വ​​​​​സാ​​​​​നം ക​​​​​ഡു​​​​ന സം​​​​​സ്ഥാ​​​​​ന​​​​​ത്ത് 51 പേ​​​​​രെ ത​​​​​ട്ടി​​​​​ക്കൊ​​​​​ണ്ടു​​​​​പോ​​​​​കു​​​​​ക​​​​​യും സു​​​​​ര​​​​​ക്ഷാ​​​​​സേ​​​​​ന​​​​​യും ഭീ​​​​​ക​​​​​ര​​​​​രു​​​​​മാ​​​​​യു​​​​​ണ്ടാ​​​​​യ ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ലി​​​​​ൽ ബ​​​​​ന്ദി​​​​​ക​​​​​ളി​​​​​ൽ മൂ​​​​​ന്നു​​​​​പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ടു​​​​​ക​​​​​യും ചെ​​​​​യ്തി​​​​​രു​​​​​ന്നു. ക​​​​​ഴി​​​​​ഞ്ഞ മാ​​​​​സം ആ​​​​​ദ്യം ക​​​​​ഡു​​​​ന സം​​​​​സ്ഥാ​​​​​ന​​​​​ത്തെ​​​​​ത​​​​​ന്നെ കാ​​​​​ജു​​​​​രു ജി​​​​​ല്ല​​​​​യി​​​​​ലെ കൗ​​​​​രാ​​​​​ൻ വാ​​​​​ലി ഗ്രാ​​​​​മ​​​​​ത്തി​​​​​ൽ മൂ​​​​​ന്നു പ​​​​​ള്ളി​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്നാ​​​​​യി 183 ക്രൈ​​​​​സ്ത​​​​​വ​​​​​രെ ത​​​​​ട്ടി​​​​​ക്കൊ​​​​​ണ്ടു​​​​​പോ​​​​​യി​​​​​രു​​​​​ന്നു. മൂ​​​​​ന്നാ​​​​​ഴ്ച​​​​​യ്ക്കു​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് ഇ​​​​​വ​​​​​രെ മോ​​​​​ചി​​​​​പ്പി​​​​​ച്ച​​​​​ത്. സ​​​​​ർ​​​​​ക്കാ​​​​​രും ക്രി​​​​​മി​​​​​ന​​​​​ൽ​​​​​സം​​​​​ഘ​​​​​വു​​​​​മാ​​​​​യി ന​​​​​ട​​​​​ത്തി​​​​​യ ര​​​​​ഹ​​​​​സ്യ​​​​​ച​​​​​ർ​​​​​ച്ച​​​​​യ്ക്കൊ​​​​​ടു​​​​​വി​​​​​ലാ​​​​​ണ് മോ​​​​​ച​​​​​നം സാ​​​​​ധ്യ​​​​​മാ​​​​​യ​​​​​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →