ശ​​​ബ​​​രി​​​മ​​​ല സ​​​ന്നി​​​ധാ​​​ന​​​ത്ത്​ പ​​​രി​​​ശോ​​​ധ​​​ന പൂ​​​ർ​​​ത്തി​​​യാ​​​ക്കി പ്ര​​​​ത്യേ​​​ക അ​​​ന്വേ​​​ഷണ സം​​​ഘം

പ​​​ത്ത​​​നം​​​തി​​​ട്ട: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള കേ​​​സ്​ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന പ്ര​​​​ത്യേ​​​ക സം​​​ഘം സ​​​ന്നി​​​ധാ​​​ന​​​ത്ത്​ പ​​​രി​​​ശോ​​​ധ​​​ന പൂ​​​ർ​​​ത്തി​​​യാ​​​ക്കി. ഫെബ്രുവരി 12 വ്യാ​​​ഴാ​​​ഴ്ച​ ഉ​​​ച്ച​​​യോ​​​ടെ സ​​​ന്നി​​​ധാ​​​ന​​​ത്തെ​​​ത്തി​​​യ എ​​​സ്പി ശ​​​ശി​​​ധ​​​ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ശാ​​​സ്ത്രീ​​​യ വി​​​ശ​​​ക​​​ല​​​ന​​​ത്തി​​​നാ​​​യി സ​​​ന്നി​​​ധാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ സാ​​​മ്പി​​​ളു​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ചു. ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് പ്ര​​​കാ​​​രം വി​​​പു​​​ല​​​മാ​​​യ സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളോ​​​ടെ​​​യാ​​​യി​​​രു​​​ന്നു പ​​​രി​​​ശോ​​​ധ​​​ന. സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള വി​​​വാ​​​ദ​​​ത്തി​​​നു​​​ശേ​​​ഷം ഇ​​​തു മൂ​​​ന്നാം​​ത​​​വ​​​ണ​​​യാ​​​ണ് എ​​​സ്ഐ​​​ടി സം​​​ഘം ക്ഷേ​​​ത്ര ശ്രീ​​​കോ​​​വി​​​ലി​​​ലെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ സ്വ​​​ർ​​​ണ​​​പ്പാ​​​ളി​​​ക​​​ളി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​ത്.

ക​​​ന്നി​​​മൂ​​​ല ഒ​​​ഴി​​​ച്ചു​​​ള്ള മ​​​റ്റ്​ മൂ​​​ന്ന്​ വ​​​ശ​​​ങ്ങ​​​ളി​​​ലെ​​​യും തൂ​​​ണി​​​ക​​​ളി​​​ൽ​​നി​​​ന്ന് സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ സാ​​​മ്പി​​​ളു​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ചു

ക​​​ട്ടി​​​ള​​​പ്പാ​​​ളി​​​ക​​​ൾ, ദ്വാ​​​ര​​​പാ​​​ല​​​ക ശി​​​ൽ​​​പ​​​പാ​​​ളി​​​ക​​​ൾ എ​​​ന്നി​​​വ കൂ​​​ടാ​​​തെ ക​​​ന്നി​​​മൂ​​​ല ഒ​​​ഴി​​​ച്ചു​​​ള്ള മ​​​റ്റ്​ മൂ​​​ന്ന്​ വ​​​ശ​​​ങ്ങ​​​ളി​​​ലെ​​​യും തൂ​​​ണി​​​ക​​​ളി​​​ൽ​​നി​​​ന്ന് സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ സാ​​​മ്പി​​​ളു​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ചു. പാ​​​ളി​​​ക​​​ൾ ഇ​​​ള​​​ക്കി​​​യെ​​​ടു​​​ത്ത്​ പ്ര​​​ത്യേ​​​ക മു​​​റി​​​യി​​​ലേ​​​ക്ക്​ മാ​​​റ്റി​​​വ​​​ച്ചാ​​​ണ്​ സാ​​​മ്പി​​​ളു​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ച​​​ത്​. ലീ​​​ഗ​​​ൽ മെ​​​ട്രോ​​​ള​​​ജി വി​​​ഭാ​​​ഗ​​​ത്തി​​​ലെ ഗോ​​​ൾ​​​ഡ് അ​​​സെ​​​സ്മെ​​​ന്‍റ് വി​​​ദ​​​ഗ്ധ​​​രും സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. 24 മ​​​ണി​​​ക്കൂ​​​റോ​​​ളം എ​​​ടു​​​ത്തു​ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​ ശേ​​​ഷം പാ​​​ളി​​​ക​​​ൾ വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി​​​യോ​​​ടെ പു​​​നഃ​​​സ്ഥാ​​​പി​​​ച്ചു.

മും​​​ബൈ​​​യി​​​ൽ ഭാ​​​ഭാ ആ​​​റ്റ​​​മി​​​ക്​ റി​​​സ​​​ർ​​​ച്ച്​ സെ​​​ന്‍റ​​​റി​​​ലെ ലാ​​​ബി​​​ല​​​ട​​​ക്കം​​​ ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ൽ

ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ തെ​​​ളി​​​വു​​​ക​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ വ്യ​​​ക്ത​​​ത വ​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​ണ്​ ര​​​ണ്ടാ​​​മ​​​തും സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ സാ​​​മ്പി​​​ളു​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ച​​​ത്​. ആ​​​ദ്യം വി​​​എ​​​സ്​​​​എ​​​സ്‌​​സി​​യി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ല​​​ത്തി​​​ൽ അ​​​വ്യ​​​ക്ത​​​ത​​​യു​​​ള​​​ള​​​തി​​​നാ​​​ൽ ത​​​ട്ടി​​​പ്പി​​​ന്‍റെ വ്യാ​​​പ്തി ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​യാ​​​തെ വ​​​ന്ന​​​തോ​​​ടെ​​​യാ​​​ണ്​ കൂ​​​ടു​​​ത​​​ൽ ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്​. മും​​​ബൈ​​​യി​​​ൽ ഭാ​​​ഭാ ആ​​​റ്റ​​​മി​​​ക്​ റി​​​സ​​​ർ​​​ച്ച്​ സെ​​​ന്‍റ​​​റി​​​ലെ ലാ​​​ബി​​​ല​​​ട​​​ക്കം​​​ ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​തും​ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്​. കേ​​​സി​​​ൽ കു​​​റ്റ​​​പ​​​ത്രം ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണ് ഈ ​​​പ​​​രി​​​ശോ​​​ധ​​​ന. ന​​​ഷ്ട​​​പ്പെ​​​ട്ട സ്വ​​​ർ​​​ണം ക​​​ണ്ടെ​​​ത്താ​​​നു​​​ള​​​ള ശ്ര​​​മം എ​​​ങ്ങു​​​മെ​​​ത്താ​​​ത്ത​​​തി​​​നാ​​​ൽ വ്യ​​​ക്ത​​​ത കൈ​​​വ​​​രി​​​ക്കേ​​​ണ്ട​​​ത് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​നു നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണ്.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →