തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി റദ്ദാക്കണമെന്ന ഹർജിയിൽ ഫെബ്രുവരി 16 തിങ്കളാഴ്ച വിധി പറയും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. 12 വ്യാഴാഴ്ച കേസ് പരിഗണിച്ചുവെങ്കിലും വിധി പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
കേസെടുത്തത് ഉള്‍പ്പെടെ നിയമവിരുദ്ധമെന്ന് ചൂണ്ടികാട്ടിയാണ് മേൽ കോടതിയെ സമീപിച്ചത്.
നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് ആന്റണി രാജുവിന് മൂന്നു വർഷം തടവും പിഴയും വിധിച്ചത്. വിധി റദ്ദാക്കണമെന്ന ആവശ്യവുമായാണ് ആന്റണി രാജു ജില്ലാ കോടതിയെ സമീപിച്ചത്. കേസെടുത്തത് ഉള്‍പ്പെടെ നിയമവിരുദ്ധമെന്ന് ചൂണ്ടികാട്ടിയാണ് ആന്റണി രാജു മേൽ കോടതിയെ സമീപിച്ചത്.
.
