കു​റ്റ​വാ​ളി​യോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി വ​നി​താ പോ​ലീ​സ്

ല​ക്നോ: സ​ഹ​പ്ര​വ​ർ​ത്ത​ക​നു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന് മ​ണി​ക്കൂ​റു​ക​ൾ ബാ​ക്കി നി​ൽ​ക്കെ കു​റ്റ​വാ​ളി​യോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി വ​നി​താ പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ. അ​ലി​ഗ​ഡി​ലെ സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കോ​ൺ​സ്റ്റ​ബി​ളാ​യി ജോ​ലി ചെ​യ്യു​ന്ന സ​ന്ധ്യ ഭ​ര​ദ്വാ​ജാ​ണ് നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ ജീ​വി​ത പ​ങ്കാ​ളി​യാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്. വി​വാ​ഹ​ത്തി​ന് ത​ലേ​ദി​വ​സ​മാ​ണ് 25കാ​രി​യാ​യ സ​ന്ധ്യ​യെ കാ​ണാ​താ​യ​ത്. മീ​റ​റ്റി​ലെ ബ​ഹ്സു​മ മേ​ഖ​ല​യി​ലെ അ​ക്ബ​ർ​പൂ​ർ സാ​ദ​ത്ത് ഗ്രാ​മ​വാ​സി​യാ​ണ് സ​ന്ധ്യ.

സ​ന്ധ്യ​യു​ടെ പി​താ​വ് സു​ഭാ​ഷ് ശ​ർ​മ പോ​ലീ​സി​നെ സ​മീ​പി​ച്ചു

മ​ക​ളെ കാ​ണാ​താ​യ​തോ​ടെ സ​ന്ധ്യ​യു​ടെ പി​താ​വ് സു​ഭാ​ഷ് ശ​ർ​മ പോ​ലീ​സി​നെ സ​മീ​പി​ച്ചു. ക​വ​ർ​ച്ച, കൊ​ല​പാ​ത​കം എ​ന്നി​വ​യു​ൾ​പ്പെ​ടെ ഒ​മ്പ​ത് ക്രി​മി​ന​ൽ കേ​സു​ക​ൾ നേ​രി​ടു​ന്ന അ​ങ്കി​ത് ചൗ​ഹാ​നെ (28)തി​രെ സു​ഭാ​ഷ് ശ​ർ​മ പ​രാ​തി ന​ൽ​കി. മു​സാ​ഫ​ർ​ന​ഗ​ർ സ്വ​ദേ​ശി​യും കോ​ൺ​സ്റ്റ​ബി​ളു​മാ​യ അ​തു​ൽ ശ​ർ​മ​യു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന് സ​ന്ധ്യ 20 ദി​വ​സ​ത്തെ അ​വ​ധി​യെ​ടു​ത്തി​രു​ന്നു​വെ​ന്നും പി​താ​വ് പ​റ​ഞ്ഞു.

അ​തു​ൽ‌ ശ​ർ​മ​യ്ക്ക് ഫോ​ണി​ലൂ​ടെ ചൗഹാ​ന്റെ ഭീ​ഷ​ണി

സ​ന്ധ്യ​യെ വി​വാ​ഹം ക​ഴി​ച്ചാ​ൽ കൊ​ല്ലു​മെ​ന്ന് കാണിച്ച് ‘ഫെ​ബ്രു​വ​രി അ​ഞ്ചി​ന്, ​ചൗഹാ​ൻ ഫോ​ണി​ലൂ​ടെ അ​തു​ൽ‌ ശ​ർ​മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തിയിരുന്നു. ഫെബ്രുവരി 7 ശ​നി​യാ​ഴ്ച രാ​ത്രി അ​യാ​ൾ അ​വ​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി.’- ശ​ർ​മ പ​രാ​തി​യി​ൽ ആ​രോ​പി​ച്ചു. ചൗ​ഹാ​നെ​തി​രെ ബി​എ​ൻ​എ​സ് സെ​ക്ഷ​ൻ 87 (ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ), 351(2) (ക്രി​മി​ന​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ) എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​രം എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു.

എ​ന്നാ​ൽ സ​ന്ധ്യ പോ​ലീ​സി​ന് ന​ൽ​കി​യ മോ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി ഇ​രു​വ​രും പ​രി​ച​യ​കാ​രാ​യി​രു​ന്നു എ​ന്നും സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മാ​ണ് അ​ങ്കി​തി​നൊ​പ്പം പോ​യ​തെ​ന്നും ക​ണ്ടെ​ത്തി.​ ഇ​രു​വ​രെ​യും ഉ​ട​ൻ ത​ന്നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →