തെ​​​രു​​​വു​​​നാ​​​യയുടെ ആക്രമണം : ലോ​​​റി ഡ്രൈ​​​വ​​​റു​​​ടെ മു​​​ഖം തെ​​​രു​​​വു​​​നാ​​​യ ക​​​ടി​​​ച്ചു​​​കീ​​​റി

തൃ​​​പ്പൂ​​​ണി​​​ത്തു​​​റ: ലോ​​​റി ഡ്രൈ​​​വ​​​റു​​​ടെ മു​​​ഖം തെ​​​രു​​​വു​​​നാ​​​യ ക​​​ടി​​​ച്ചു​​​കീ​​​റി. ഇ​​​ടു​​​ക്കി ആ​​​ന​​​വി​​​ര​​​ട്ടി മേ​​​ലേ​​​ത്ത് വീ​​​ട്ടി​​​ൽ പൗ​​​ലോ​​​സ് വ​​​ർ​​​ഗീ​​​സിനാണ് (39) തെ​​​രു​​​വു​​​നാ​​​യ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ​​​ത്. എ​​​രൂ​​​ർ ക​​​പ്പ​​​ട്ടി​​​ക്കാ​​​വ് ക്ഷേ​​​ത്ര​​​ത്തി​​​ന​​​ടു​​​ത്തു​​​ള്ള പ​​​ന്ത​​​ൽ നി​​​ർ​​​മാ​​​ണ സാ​​​മ​​​ഗ്രി​​​ക​​​ൾ സൂ​​​ക്ഷി​​​ക്കു​​​ന്ന ഗോ​​​ഡൗ​​​ണി​​​നു​​​മു​​​ന്നി​​​ൽ ഫെബ്രുവരി 9 തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി 12.30 ഓ​​​ടെ ആ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ൽ​​​നി​​​ന്ന് രാ​​​ത്രി ലോ​​​ഡു​​​മാ​​​യി എ​​​രൂ​​​രി​​​ലെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു പൗ​​​ലോ​​​സ്. ലോ​​​റി പാ​​​ർ​​​ക്ക് ചെ​​​യ്തു വാ​​​ഹ​​​ന​​​ത്തി​​​നു​​​ള്ളി​​​ൽ കി​​​ട​​​ന്ന​​​തി​​​നു​​പി​​​ന്നാ​​​ലെ ഒ​​​രു​​​കൂ​​​ട്ടം നാ​​​യ്ക്ക​​​ൾ ലോ​​​റി​​​ക്കു താ​​​ഴെ ത​​​മ്പ​​​ടി​​​ച്ച് ഓ​​​രി​​​യി​​​ടു​​​ക​​​യും ക​​​ടി​​​പി​​​ടികൂ​​​ടു​​​ക​​​യും ചെ​​​യ്തു. ഇ​​​വ​​​യു​​​ടെ ബ​​​ഹ​​​ളം അ​​​സ​​​ഹ്യ​​​മാ​​​യ​​​തോ​​​ടെ പൗ​​​ലോ​​​സ് നാ​​​യ്ക്ക​​​ളെ ഓ​​​ടി​​​ച്ചു​​​വി​​​ട്ടു.

ഒ​​​രു നാ​​​യ പെ​​​ട്ടെ​​​ന്ന് പി​​​ന്തി​​​രി​​​ഞ്ഞോ​​​ടി വ​​​ന്ന് പൗ​​​ലോ​​​സി​​​ന്‍റെ കാ​​​ലി​​​ൽ ക​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

കൂ​​​ട്ട​​​മാ​​​യി ഓ​​​ടി​​​പ്പോ​​​യ നാ​​​യ്ക്ക​​​ളി​​​ൽ​​​നി​​​ന്നും ഒ​​​രു നാ​​​യ പെ​​​ട്ടെ​​​ന്ന് പി​​​ന്തി​​​രി​​​ഞ്ഞോ​​​ടി വ​​​ന്ന് പൗ​​​ലോ​​​സി​​​ന്‍റെ കാ​​​ലി​​​ൽ ക​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നി​​​ടെ താ​​​ഴെ വീ​​​ണു പോ​​​യ പൗ​​​ലോ​​​സി​​​നെ നാ​​​യ ക്രൂ​​​ര​​​മാ​​​യി ആ​​​ക്ര​​​മി​​​ച്ചു. പൗ​​​ലോ​​​സി​​​ന്‍റെ കീ​​​ഴ്ച്ചു​​​ണ്ട് ര​​​ണ്ടു ക​​​ഷ​​​ണ​​​മാ​​​യി. വ​​​ല​​​തു കൈ​​​യി​​​ലെ മോ​​​തി​​​ര​​​വി​​​ര​​​ലി​​​ന്‍റെ അ​​​റ്റം നാ​​​യ ക​​​ടി​​​ച്ചെ​​​ടു​​​ത്തു. കാ​​​ലി​​​ന്‍റെ മു​​​ട്ടി​​​ലും ആ​​​ഴ​​​ത്തി​​​ൽ ക​​​ടി​​​യേ​​​റ്റു. ഒ​​​ടു​​​വി​​​ൽ മു​​​ഖ​​​ത്ത് ക​​​ടി​​​ച്ചു​​​പി​​​ടി​​​ച്ച നാ​​​യ​​​യു​​​ടെ വാ​​​യ് വ​​​ലി​​​ച്ച​​​ക​​​റ്റി നാ​​​യ​​​യെ ക​​​റ​​​ക്കി​​​യെ​​​റി​​​ഞ്ഞാ​​​ണു ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്. നാ​​​യ വീ​​​ണ്ടും ക​​​ടി​​​ക്കാ​​​നെ​​​ത്തി​​​യ​​​തോ​​​ടെ സ​​​മീ​​​പ​​​ത്ത് ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന​​​ക്കാ​​​ർ താ​​​മ​​​സി​​​ക്കു​​​ന്ന സ്ഥ​​​ല​​​ത്തേ​​​ക്ക് പൗ​​​ലോ​​​സ് ഓ​​​ടി​​​യെ​​​ത്തി ക​​​ത​​​കി​​​ൽ മു​​​ട്ടി അ​​​വ​​​രെ എ​​​ഴു​​​ന്നേ​​​ൽ​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

പൗ​​​ലോ​​​സി​​​നെ ക​​​ള​​​മ​​​ശേ​​​രി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ​​​ത്തി​​​ച്ചു

നാ​​​യ​​​യും പി​​​ന്നാ​​​ലെ​​​യെ​​​ത്തി​​​യെ​​​ങ്കി​​​ലും ആ​​​ൾ​​​ക്കൂ​​​ട്ട​​​ത്തെ ക​​​ണ്ടു പി​​​ന്മാ​​​റി. ഇ​​​വ​​​രാ​​​ണു പി​​​ന്നീ​​​ട് പൗ​​​ലോ​​​സി​​​നെ ക​​​ള​​​മ​​​ശേ​​​രി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ​​​ത്തി​​​ച്ച​​​ത്. പ്രാ​​​ഥ​​​മി​​​ക കു​​​ത്തി​​​വ​​​യ്പു​​​ക​​​ൾ​​​ക്കും ചി​​​കി​​​ത്സ​​​യ്ക്കും ശേ​​​ഷം അ​​​ടി​​​മാ​​​ലി താ​​​ലൂ​​​ക്കാ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ തേ​​​ടി.വാ​​​യ് മു​​​റി​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ദ്ര​​​വ​​​രൂ​​​പ​​​ത്തി​​​ലാ​​​ണ് ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കു​​​ന്ന​​​ത്. സംസാരിക്കാൻ കഴിയുന്നില്ല.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →