കോഴിക്കോട്: താമരശ്ശേരി ചുരം ആറ്-ഏഴ് വളവുകൾക്കിടയിൽ കെ.എസ്.ആർ.ടി.സി. ബസ്സും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ് യാത്രക്കാരായ ഏതാനും പേർക്ക് പരിക്കേറ്റു. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടതിനെ തുടർന്ന് നിലവിൽ വൺവേയായാണ് വാഹനങ്ങൾ കടന്നുപോകുന്നത്.
ചുരം ഇറങ്ങിവന്ന ബസ്സും എതിർദിശയിൽ പോകുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഫെബ്രുവരി 10 ന് രാവിലെ 7.30-ഓടെയായിരുന്നു അപകടം. 33 പേർ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും രണ്ടു പേർ മെഡിക്കൽ കോളേജിലും രണ്ടുപേർ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
