നിര്‍മ്മാണ തൊഴിലാളികള്‍ പ്രക്ഷോഭത്തിലേയ്‌ക്ക്‌

ഇടുക്കി . തൊലാളികള്‍ വരുമാനത്തിന്റെ ഒരു വിഹിതം അംശാദായം അടച്ച്‌ പെന്‍ഷനുവേണ്ടി വര്‍ഷങ്ങളായി കാത്തിരുന്നിട്ടും അടച്ച പണമോ പെന്‍ഷനോ ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്‌. നിര്‍മാണ തൊഴിലാളികള്‍ക്ക്‌ ലഭിച്ചുകൊണ്ടിരുന്ന പെന്‍ഷന്‍ 16 മാസമായി കുടിശികയാണ്‌. ക്ഷേമനിധി ബോര്‍ഡിനെ സഹായിക്കുവാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫണ്ടും ലഭ്യമാക്കാത്ത സാഹചര്യത്തില്‍ പ്രത്യക്ഷ സമര പരിപാടികള്‍ക്ക്‌ രൂപം കൊടുക്കുവാന്‍ കട്ടപ്പനയില്‍ നടന്ന ഇടുക്കി ജില്ല കണ്‍സ്‌ട്രക്ഷന്‍ വര്‍ക്കേഴ്‌സ്‌ യൂണിയന്‍ ജനറല്‍ബോഡി യോഗം തീരുമാനിച്ചു.
യൂണിയന്‍ ജില്ലാ പ്രസിഡന്റ്‌ രഘു കുന്നുംപുറം അദ്ധക്ഷത വഹിച്ച യോഗം എ.എഐ.ടി.യു.സി സംസ്ഥാന വര്‍ക്കിംഗ്‌ കമ്മറ്റി അംഗം ടി.ആര്‍ ശശിധരന്‍ ഉദ്‌ഘാടനം ചെയ്‌തു. എ.ഐ.ടി.യു.സി സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ജി മോഹനന്‍, ലീലാമ്മ വിജയപ്പന്‍, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ ജിത്ത്‌ വെളുത്തേടത്ത്‌, കെ.ജെ സ്‌കറിയാ, യൂണിയന്‍ നേതാക്കളായ മുരുകന്‍ ചെരുവിള, കെ.കെ.സുശീലന്‍,ഓമന ബാബുരാജ്‌ എന്നിവര്‍ പ്രസംഗിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →