കൊച്ചി: കൊച്ചിന് കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ (സിസിആര്‍സി) കെട്ടിട സമുച്ചയം ഫെബ്രുവരി 9ന് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിക്കും. വൈകുന്നേരം മൂന്നിന് നടക്കുന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, ഹൈബി ഈഡന് എംപി, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
അന്താരാഷ്്ട്ര നിലവാരത്തിലുള്ള രോഗനിര്‍ണയ സംവിധാനങ്ങൾ
കളമശേരി മെഡിക്കല്‍ കോളജ് കാമ്പസിലെ 12.63 ഏക്കര്‍ സ്ഥലത്ത് 6.3 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കൊച്ചിന് കാന്‍സര്‍ സെന്ററിന്റെ അത്യാധുനിക മന്ദിരം നിര്‍മിച്ചിരിക്കുന്നത്. അന്താരാഷ്്ട്ര നിലവാരത്തിലുള്ള രോഗനിര്‍ണയ സംവിധാനങ്ങളും അത്യാധുനിക ഗവേഷണ ലാബുകളും സജമാക്കിയിട്ടുള്ള ഈ കേന്ദ്രത്തില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി 22,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വിപുലമായ അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
