തിരുവനന്തപുരം| തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ഫ്‌ലോമീറ്റര്‍ പൊട്ടിത്തെറിച്ച് അപകടം. അപകടത്തില്‍ വനിതാ അറ്റന്‍ഡര്‍ ഫാരിഷ ബീവിക്ക് പരുക്കേറ്റു. നെറ്റിയിലാണ് പരുക്കേറ്റത്. ഫെബ്രുവരി 6 വെളളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കാഷ്വാലിറ്റിയിലാണ് അപകടമുണ്ടായത്. ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ലോമീറ്ററിലെ പ്രഷര്‍ ഗേജ് ആണ് പൊട്ടിത്തെറിച്ചത്.
ഓക്‌സിജന്‍ ഫ്‌ലോമീറ്റര്‍ പൊട്ടിത്തെറിച്ചുണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ഫ്‌ലോമീറ്റര്‍ പൊട്ടിത്തെറിച്ചുണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്. 2025 മേയിലുണ്ടായ അപകടത്തില്‍ അനസ്‌തേഷ്യ ടെക്‌നീഷ്യനും മാര്‍ച്ചില്‍ സമാനമായ അപകടത്തില്‍ നഴ്‌സിങ് അസിസ്റ്റന്‍ഡിനും പരുക്കേറ്റിരുന്നു. മെഡിക്കല്‍ കോളജിലെ ഉപകരണങ്ങളുടെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമെന്നാണ് ജീവനക്കാര്‍ പറയുന്നത്. .
