രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്‌​ക്കെ​തി​രാ​യ ബ​ലാ​ത്സം​ഗ​ക്കേ​സ് : ​മൂന്നാ​മ​ത്തെ അ​തി​ജീ​വി​ത​യ്ക്കെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്യു​മെ​ന്ന് ഫെ​ന്നി നൈ​നാ​ൻ

പ​ത്ത​നം​തി​ട്ട: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്‌​ക്കെ​തി​രാ​യ ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ മൂ​ന്നാ​മ​ത്തെ അ​തി​ജീ​വി​ത​യ്ക്കെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്യു​മെ​ന്ന് രാ​ഹു​ലി​ന്‍റെ സു​ഹൃ​ത്ത് ഫെ​ന്നി നൈ​നാ​ൻ. നീ​തി​പൂ​ർ​വ​മാ​യ ന​ട​പ​ടി​യാ​ണ് അ​തി​ജീ​വി​ത​യ്ക്ക് വേ​ണ്ട​തെ​ങ്കി​ൽ പോ​ലീ​സി​നു പ​രാ​തി കൊ​ടു​ത്താ​ൽ പോ​രേ. ത​നി​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് പ​രാ​തി ന​ൽ​കേ​ണ്ട​തു​ണ്ടോ എ​ന്നും ഫെ​ന്നി നൈ​നാ​ൻ പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ഫെ​ന്നി.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യ ല​ക്ഷ്മി പ​ത്മ​യാ​ണ് സ്വ​കാ​ര്യ ചാ​റ്റു​ക​ൾ പു​റ​ത്തു​വി​ട്ട​ത് പു​റ​ത്തു​വി​ട്ട​ത്

രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ൾ കൊ​ണ്ടാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് അ​തി​ജീ​വി​ത പ​രാ​തി കൊ​ടു​ത്ത​ത്. താ​ൻ അ​തി​ജീ​വി​ത​യു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ര​സ്യ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ആ​രാ​ണ് സ്വ​കാ​ര്യ ചാ​റ്റു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യ ല​ക്ഷ്മി പ​ത്മ​യാ​ണ് പു​റ​ത്തു​വി​ട്ട​ത്.അ​തി​ജീ​വി​ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യ ല​ക്ഷ്മി പ​ത്മ​ക്കെ​തി​രെ കേ​സ് കൊ​ടു​ക്കാ​ൻ ത​യാ​റാ​ക​ണം. ത​നി​ക്കെ​തി​രാ​യ വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​ൽ പ​ത്ത​നം​തി​ട്ട എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. മൂ​ന്നാ​മ​ത്തെ അ​തി​ജീ​വി​ത​യ്ക്കെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സും ഫ​യ​ൽ ചെ​യ്യു​മെ​ന്നും ഫെ​ന്നി നൈ​നാ​ൻ പ​റ​ഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →