കാ​മു​ക​ന്‍റെ കൂ​ടെ ജീ​വി​ക്കാ​ൻ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തിയ കേ​സി​ൽ ഭാ​ര്യ അ​റ​സ്റ്റി​ൽ

ജ​യ്പു​ർ: കാ​മു​ക​ന്‍റെ കൂ​ടെ ജീ​വി​ക്കാ​ൻ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി ഭാര്യ. കേ​സി​ൽ ആ​ഷി​ന്‍റെ ഭാ​ര്യ അ​ഞ്ജു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു .. ജനുവരി 30ന് ന​ട​ന്ന സം​ഭ​വ​ത്തി​ൽ രാ​ജ​സ്ഥാ​നി​ലെ ശ്രീ ​ഗം​ഗാ​ന​ഗ​ർ സ്വ​ദേ​ശി​യാ​യ ആ​ഷി​ഷാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​ദ്യം വാ​ഹ​നാ​പ​ക​ട​മാ​ണെ​ന്ന് ക​രു​തി​യ സം​ഭ​വ​മാ​ണ് കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. മൂ​ന്നു മാ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് ആ​ഷി​ഷും അ​ഞ്ജു​വും വി​വാ​ഹി​ത​രാ​യ​ത്.

ത​ങ്ങ​ളെ ഒ​രു വാ​ഹ​നം ഇ​ടി​ച്ചെ​ന്നും ഭ​ർ​ത്താ​വ് മ​ര​ണ​പ്പെ​ട്ടു​വെ​ന്നു​മാ​ണ് യു​വ​തി മൊ​ഴി ന​ൽ​കി​യ​ത്

ന​ട​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ ത​ങ്ങ​ളെ ഒ​രു വാ​ഹ​നം ഇ​ടി​ച്ചെ​ന്നും ഭ​ർ​ത്താ​വ് മ​ര​ണ​പ്പെ​ട്ടു​വെ​ന്നു​മാ​ണ് യു​വ​തി മൊ​ഴി ന​ൽ​കി​യ​ത്. കാ​റി​ലു​ള്ള​വ​ർ ത​ന്‍റെ സ്വ​ർ​ണാ​ഭാ​ര​ണ​ങ്ങ​ളും മ​റ്റും ക​വ​ർ​ന്നു​വെ​ന്നും ഇ​വ​ർ പ​റ​ഞ്ഞി​രു​ന്നു.‌‌‌ ആ​ഷി​ഷി​ന്‍റെ ശ​രീ​ര​ത്തി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ന് പു​റ​മെ ക​ണ്ട പ​രി​ക്കു​ക​ളി​ൽ പോ​ലീ​സി​ന് നേ​ര​ത്തേ ത​ന്നെ സം​ശ​യം തോ​ന്നി​യി​രു​ന്നു. ​മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ൽ ക​ഴു​ത്തു ഞെ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ആ​ഷി​ഷ് മ​രി​ച്ച​തെ​ന്നും വ്യ​ക്ത​മാ​യ​തോ​ടെ സം​ശ​യം അ​ഞ്ജു​വി​ലേ​ക്ക് നീ​ളു​ക​യാ​യി​രു​ന്നു.

ചോ​ദ്യം ചെ​യ്യ​ലി​ൽ അ​ഞ്ജു കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ അ​പ​ക​ട​ത്തി​ലും ആ​ഭ​ര​ണ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കി​ട​യി​ലും അ​ഞ്ജു​വി​ന് കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ലാ​തി​രു​ന്ന​തും സം​ശ​യം ബ​ല​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ അ​ഞ്ജു കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.ത​ന്നെ കൊ​ള്ള​യ​ടി​ച്ചെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ അ​ഞ്ജു ആ​ഭ​ര​ണ​ങ്ങ​ളും മ​റ്റും കാ​മു​ക​നാ​യ സ​ഞ്ജു​വി​ന് ന​ൽ​കി​യി​രു​ന്നു. സം​ഭ​വ ദി​വ​സം ന​ട​ക്കാ​ൻ പോ​യ ആ​ഷി​ഷി​നെ അ​ഞ്ജു​വി​ന്‍റെ കാ​മു​ക​ൻ രോ​ഹി​ത്തും സു​ഹൃ​ത്ത് സി​ദ്ധാ​ർ​ഥും ചേ​ർ​ന്ന് ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് വാ​ഹ​നാ​പ​ക​ട​മെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ കാ​റി​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →