യു​​ഡി​​എ​​ഫ് സ​​ര്‍ക്കാ​​ര്‍ അ​​ധി​​കാ​​ര​​ത്തി​​ല്‍ വ​​ന്നാ​​ല്‍ യു​​വാ​​ക്ക​​ൾക്കായി പുതിയ വ​​കു​​പ്പ് രൂ​​പീ​​ക​​രി​​ക്കു​​മെ​​ന്ന് വി.​​ഡി.​​സ​​തീ​​ശ​​ന്‍

കൊ​​ച്ചി: യു​​ഡി​​എ​​ഫ് സ​​ര്‍ക്കാ​​ര്‍ അ​​ധി​​കാ​​ര​​ത്തി​​ല്‍ വ​​ന്നാ​​ല്‍ യു​​വാ​​ക്ക​​ളെ നാ​​ട്ടി​​ല്‍ നി​​ല്‍ക്കാ​​ന്‍ പ്രേ​​രി​​പ്പി​​ക്കു​​ന്ന ഒ​​രു വ​​കു​​പ്പ് രൂ​​പീ​​ക​​രി​​ക്കു​​മെ​​ന്ന് പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വ് വി.​​ഡി.​​സ​​തീ​​ശ​​ന്‍. കൊ​​ച്ചി ജെ​​യി​​ന്‍ സ​​ര്‍വ​​ക​​ലാ​​ശാ​​ല സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന സ​​മ്മി​​റ്റ് ഓ​​ഫ് ഫ്യൂ​​ച്ച​​റി​​ല്‍ പ​​ങ്കെ​​ടു​​ത്ത് സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. യു​​വാ​​ക്ക​​ള്‍ തൊ​​ഴി​​ല്‍ തേ​​ടി​​യും വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നാ​​യും വി​​ദേ​​ശ രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക് പോ​​കു​​ന്ന സ്ഥി​​തി​​യു​​ണ്ട്. ഗ​​ള്‍ഫി​​ലേ​​ക്ക് പോ​​കു​​ന്ന​​തു​​പോ​​ലെ​​യ​​ല്ല യൂ​​റോ​​പ്പി​​ലേ​​ക്ക് പോ​​കു​​ന്ന​​ത്. ഗ​​ള്‍ഫി​​ല്‍ നി​​ന്നും പ​​ണം നാ​​ട്ടി​​ലേ​​ക്ക് വ​​രു​​ന്നു​​ണ്ട്. എ​​ന്നാ​​ല്‍ യൂ​​റോ​​പ്പി​​ല്‍ നി​​ന്നും അ​​ങ്ങ​​നെ​​യ​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

സു​​താ​​ര്യ​​ത​​യും സ്വ​​കാ​​ര്യ മേ​​ഖ​​ല​​യി​​ലെ അ​​ച്ച​​ട​​ക്ക​​വും കൂ​​ടി​​ച്ചേ​​ര്‍ന്ന ഭാ​​വി​​സ​​ജ്ജ​​മാ​​യ ഭ​​ര​​ണ​​കൂ​​ടം കേ​​ര​​ള​​ത്തി​​ന് ആ​​വ​​ശ്യം​​

അ​​നാ​​വ​​ശ്യ​​മാ​​യ രാ​​ഷ്ട്രീ​​യ ഇ​​ട​​പെ​​ട​​ലു​​ക​​ള്‍ക്ക് പ​​ക​​രം കൃ​​ത്യ​​മാ​​യ പ്ലാ​​നിം​​ഗും സു​​താ​​ര്യ​​ത​​യും സ്വ​​കാ​​ര്യ മേ​​ഖ​​ല​​യി​​ലെ അ​​ച്ച​​ട​​ക്ക​​വും കൂ​​ടി​​ച്ചേ​​ര്‍ന്ന ഭാ​​വി​​സ​​ജ്ജ​​മാ​​യ ഭ​​ര​​ണ​​കൂ​​ടം കേ​​ര​​ള​​ത്തി​​ന് ആ​​വ​​ശ്യ​​മാ​​ണെ​​ന്നും വി.​​ഡി.​​സ​​തീ​​ശ​​ന്‍ പ​​റ​​ഞ്ഞു.

തു​​ട​​ര്‍ന്ന് രാ​​ഷ്ട്രീ​​യം അ​​ധി​​കാ​​ര​​ത്തി​​ന​​പ്പു​​റം സേ​​വ​​നം എ​​ന്ന വി​​ഷ​​യ​​ത്തി​​ല്‍ ന​​ട​​ന്ന ച​​ര്‍ച്ച​​യി​​ല്‍ എ​​ഐ​​സി​​സി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി കെ ​​സി വേ​​ണു​​ഗോ​​പാ​​ല്‍ എം​​പി പ​​ങ്കെ​​ടു​​ത്തു. രാ​​ജ്യ​​ത്ത് ഇ​​ന്ന് സ​​ത്യം വി​​ളി​​ച്ചു​​പ​​റ​​ഞ്ഞാ​​ല്‍ രാ​​ജ്യ​​ദ്രോ​​ഹി​​യാ​​കു​​മെ​​ന്ന സ്ഥി​​തി​​യാ​​ണു​​ള്ള​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →