തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒന്നുമില്ല എന്നത് തെറ്റായ പ്രചാരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇതുവരെ തന്ന പദ്ധതികൾ എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ബജറ്റുകളിൽ കേരളത്തിന് എത്രയോ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പിഎം ആവാസ് യോജന, ജൽജീവൻ മിഷൻ തുടങ്ങിയ പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പാക്കുന്നില്ല. തന്ന പദ്ധതികൾ എന്തുകൊണ്ടാണ് ഇടത് സർക്കാർ നടപ്പാക്കാതെന്നും അദ്ദേഹം ചോദിച്ചു.
തന്ന പോജക്ടുകൾ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്നാണ് ചോദിക്കേണ്ടത്
.കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്. തന്ന പോജക്ടുകൾ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്നാണ് ചോദിക്കേണ്ടത്. പദ്ധതി പ്രഖ്യാപിച്ചിട്ട് കാര്യമില്ല. പ്രഖ്യാപിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഒന്നും ചെയ്യുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. എയിംസിന് ഇതുവരെ സ്ഥലം ഈ സർക്കാർ ഏറ്റെടുത്തിട്ടില്ല. പിഎം ആവാസ് യോജനയ്ക്കുള്ള ഫണ്ട് അനുവദിച്ചിട്ടും സംസ്ഥാന സർക്കാർ ഒന്നും ചെയ്തിട്ടില്ല. .
