ഉദയംപേരൂർ: ഉദയംപേരൂർ എംഎൽഎ റോഡിൽ ഉദയഗിരി നഗറിനു സമീപമായി ജനുവരി 30 വെള്ളിയാഴ്ചയും ശനിയാഴ്ന്ചയുമായി തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് കടിയേറ്റു. ഉദയഗിരി നഗറിനു സമീപം താമസിക്കുന്ന തമിഴ്നാട് സ്വദേശി വേലുവിന്റെ മകൻ ഭുവനേശ്വർ (നാല്), തെക്കേ പുളിപ്പറമ്പിൽ സതി (52), ഉദയനഗറിൽ അന്നമ്മ ഈശപ്പൻ എന്നിവർക്കാണു നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. കടിയേറ്റ ബാക്കി രണ്ടുപേരുടെ വിവരം പുറത്തുവിട്ടിട്ടില്ല. ജനുവരി 30 വെള്ളിയാഴ്ച ഉച്ചയോടെയാണ് അന്നമ്മയ്ക്കു കടിയേറ്റത്.
കുട്ടിയുടെ ഒരു പല്ല് കൊഴിഞ്ഞു. മുഖത്തും ചെവിയിലും പരിക്കേറ്റു.
വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഇവരുടെ ഇരു കൈകളിലും നായ കടിക്കുകയായിരുന്നു. മുറിവിൽനിന്നു രക്തം നിലയ്ക്കാത്തതിനാൽ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.വെള്ളിയാഴ്ച വൈകുന്നേരം അമ്മയോടൊപ്പം സഹോദരനെ സ്കൂളിൽനിന്ന് വിളിക്കാൻ പോകുന്നതിനിടെയായിരുന്നു ഭുവനേശ്വറിനെ നായ ആക്രമിച്ചത്. റോഡരികിൽ നിന്ന കുഞ്ഞിന്റെ പിന്നിലൂടെ എത്തിയ നായ ചാടിവീണ് കടിക്കുകയായിരുന്നു. വീഴ്ചയിൽ കുട്ടിയുടെ ഒരു പല്ല് കൊഴിഞ്ഞു. മുഖത്തും ചെവിയിലും പരിക്കേറ്റു.
ശനിയാഴ്ച രാവിലെ മുറ്റമടിക്കുന്നതിനിടെയാണ് സതിക്കു കടിയേറ്റത്. പാഞ്ഞെത്തിയ നായ തലയിലും നെറ്റിയിലും കടിക്കുകയായിരുന്നു. ഇവരെ എറണാകുളം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
