നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ​ യുവാവ് അറസ്റ്റിൽ

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ത​ട്ടി​ക്ക​യ​റി​യ യു​വാ​വ് ക​സ്റ്റ​ഡി​യി​ൽ. ജനുവരി 31 ശനിയാഴ്ച പു​ല​ര്‍​ച്ചെ ഗ​ള്‍​ഫ്എ​യ​ര്‍ വി​മാ​ന​ത്തി​ല്‍ യു​കെ​യി​ല്‍ നി​ന്നെ​ത്തി​യ കാ​ഞ്ഞൂ​ര്‍ സ്വ​ദേ​ശി​യാ​യ ജെ​റി​ന്‍ ഡേ​വി​സ് എ​ന്ന യു​വാ​വാ​ണ് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ​ത്.

ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ത​ട്ടി​ക്ക​യ​റി അ​സ​ഭ്യം പ​റ​യു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യു​മാ​യി​രു​ന്നു

ബാ​ഗ് പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് യു​വാ​വ് ത​ട്ടി​ക്ക​യ​റി അ​സ​ഭ്യം പ​റ​യു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യു​മാ​യി​രു​ന്നു. ല​ഗേ​ജ് പ​രി​ശോ​ധി​ക്കാ​ന്‍ സ​മ്മ​തി​ക്കാ​തെ ഇ​യാ​ള്‍ ക​ട​ന്നു​ക​ള​യാ​നും ശ്ര​മി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​രെ കൈ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നും വി​വ​ര​മു​ണ്ട്. ബാ​ഗ് പ​രി​ശോ​ധി​ക്കാ​ന്‍ സ​മ്മ​തി​ക്കാ​ത്ത യു​വാ​വ് ഏ​റെ നേ​രം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജോ​ലി ത​ട​സ​പ്പെ​ടു​ത്തി. ഇ​യാ​ളെ നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. എ​ന്നാ​ല്‍ ബാ​ഗി​ല്‍ നി​ന്നും സം​ശ​യാ​സ്പ​ദ​മാ​യി ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല എ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം. മ​റ്റ് യാ​ത്ര​ക്കാ​ര്‍​ക്കാ​ര്‍​ക്ക് ഇ​യാ​ള്‍ ത​ട​സം സൃ​ഷ്ടി​ച്ചു​വെ​ന്നും പ​രാ​തി​യു​ണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →