ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ച കേ​സി​ൽ ശി​ക്ഷ പൂ​ർ​ത്തി​യാ​ക്കി ഷാ​ഫി പ​റ​മ്പി​ൽ

പാ​ല​ക്കാ​ട്: ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ച കേ​സി​ൽ ഷാ​ഫി പ​റ​മ്പി​ൽ എം​പി കോ‌​ട​തി വി​ധി​ച്ച ശി​ക്ഷ പൂ​ർ​ത്തി​യാ​ക്കി. പാ​ല​ക്കാ​ട് ചീ​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് 1000 രൂ​പ പി​ഴ​യും കോ​ട​തി പി​രി​യും വ​രെ ത​ട​വി​നും ഉ​ത്ത​ര​വി​ട്ട​ത്.വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി എം​പി​യു​ടെ ഓ​ഫീ​സ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ക​ർ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ട​ത്തി​യ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധ​ത്തി​ൽ എ​ടു​ത്ത കേ​സി​ലാ​ണ് ഷാ​ഫി​യെ കോ​ട​തി ശി​ക്ഷി​ച്ച​ത്. 2022 ജൂ​ൺ 24ന് ​ക​സ​ബ പോ​ലീ​സ് റ​ജി​സ്റ്റ‌​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.

മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​സ​രി​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി 500 രൂ​പ പി​ഴ അ​ട​ച്ചി​രു​ന്നു

നി​ര​ന്ത​രം കോ​ട​തി​യി​ൽ എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ആ​ഴ്ച ഷാ​ഫി​ക്കെ​തി​രെ അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. കേ​സി​ൽ ഒ​മ്പ​താം പ്ര​തി​യാ​യ മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​സ​രി​ൻ ഇ​തി​നോ​ട​കം കോ​ട​തി​യി​ൽ ഹാ​ജ​രാ​യി 500 രൂ​പ പി​ഴ അ​ട​ച്ചി​രു​ന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →