ചൂരല്‍മല ദുരന്തം : കല്‍പ്പറ്റ ടൗണ്‍ഷിപ്പിലെ വീടുകള്‍ നറുക്കെടുപ്പിലൂടെ കൈമാറും

കല്‍പ്പറ്റ| മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്കുള്ള കല്‍പ്പറ്റ ടൗണ്‍ഷിപ്പിലെ വീടുകള്‍ നറുക്കെടുപ്പിലൂടെ കൈമാറും. ആദ്യഘട്ടത്തില്‍ 178 വീടുകള്‍ കൈമാറുമെന്ന് മന്ത്രി ഒ ആര്‍ കേളു പറഞ്ഞു. ഗുണഭോക്താവ് തന്നെ നറുക്കെടുപ്പിലൂടെ സ്വന്തം വീട് തിരഞ്ഞെടുക്കും. ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കാണ് ആദ്യ പരിഗണന. കല്‍പ്പറ്റയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് നറുക്കെടുപ്പ് വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തത്.

ജനുവരി 27ന് ചേരുന്ന യോഗത്തില്‍ ഉദ്ഘാടന തിയതി തീരുമാനിക്കും

ജനുവരി 27ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ടൗണ്‍ഷിപ്പ് ഉദ്ഘാടന തിയതി അടക്കം തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി ഒ ആര്‍ കേളുവും ടി സിദ്ധിഖ് എംഎല്‍എയും ഉള്‍പ്പെടുന്ന സംഘം ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കുകയും ചെയ്തു .l

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →