ബംഗുളൂരു: പുരുഷ വേഷം ധരിച്ച് കവർച്ച നടത്തിയ രണ്ട് സ്ത്രീകൾ അറസ്റ്റിൽ. ബംഗുളൂരു സ്വദേശികളായ ശാലു, നീലു എന്നിവരാണ് പിടിയിലായത്.ഒരു ഓട്ടോ ഡ്രൈവറുടെ വീട്ടിലാണ് കവർച്ച നടന്നത്. മോഷണം നടന്നുവന്ന് മനസിലായ ഗൃഹനാഥൻ പോലീസിൽ പരാതി നൽകി.
ആർക്കും സംശയം തോന്നാതിരിക്കാനാണ് പുരുഷ വേഷം ധരിച്ചതെന്ന് പോലീസിനോട്
അന്വേഷണത്തിനിടെ ലഭിച്ച സിസിടിവി ദൃശ്യങ്ങളിലെ വാഹനത്തിൻറെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്.ചോദ്യം ചെയ്യലിൽ, ആർക്കും സംശയം തോന്നാതിരിക്കാനാണ് പുരുഷ വേഷം ധരിച്ചതെന്ന് ഇവർ പോലീസിനോടു പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്
