ജ​​​​​സ്റ്റീ​​​​​സ് ജെ.​​​​​ബി. കോ​​​​​ശി ക​​​​​മ്മീ​​​​​ഷ​​​​​ൻ റി​​​​​പ്പോ​​​​​ർ​​​​​ട്ട് പൂ​​​​​ർ​​​​​ണ​​​​​മാ​​​​യും പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ക്ക​​​​​ണം :​​​​​ ഇ​​​​​ന്‍റ​​​​​ർ ച​​​​​ർ​​​​​ച്ച് കൗ​​​​​ൺ​​​​​സി​​​​​​ൽ

കൊ​​​​​ല്ലം: കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ക്രൈ​​​​​സ്‌​​​​​ത​​​​​വ​​​​​രു​​​​​ടെ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ-​​​​സാ​​​​​മ്പ​​​​​ത്തി​​​​​ക-​​​​സാ​​​​​മൂ​​​​​ഹി​​​​​ക പി​​​​​ന്നാ​​​​​ക്കാ​​​​​വ​​​​​സ്ഥ പ​​​​​ഠി​​​​​ക്കാ​​​​​ൻ സം​​​​​സ്ഥാ​​​​​ന​​​​സ​​​​​ർ​​​​​ക്കാ​​​​​ർ നി​​​​​യോ​​​​​ഗി​​​​​ച്ച ജ​​​​​സ്റ്റീ​​​​​സ് ജെ.​​​​​ബി. കോ​​​​​ശി ക​​​​​മ്മീ​​​​​ഷ​​​​​ൻ റി​​​​​പ്പോ​​​​​ർ​​​​​ട്ട് പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും സ​​​​​ർ​​​​​ക്കാ​​​​​ർ പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ എ​​​​​പ്പി​​​​​സ്കോ​​​​​പ്പ​​​​​ൽ സ​​​​​ഭ​​​​​ക​​​​​ളു​​​​​ടെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക കൂ​​​​​ട്ടാ​​​​​യ്‌​​​​​മ​​​​​യാ​​​​​യ ഇ​​​​​ന്‍റ​​​​​ർ ച​​​​​ർ​​​​​ച്ച് കൗ​​​​​ൺ​​​​​സി​​​​​​ൽ ജ​​​​​ന​​​​​റ​​​​​ൽ ബോ​​​​​ഡി യോ​​​​​ഗം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു. പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​മു​​​​​മ്പ് ഔ​​​​​ദ്യോ​​​​​ഗി​​​​​ക ക്രി​​​​​സ്‌​​​​​തീ​​​​​യ സ​​​​​ഭാ​​​​​നേ​​​​​തൃ​​​​​ത്വ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് ആ​​​​​ലോ​​​​​ചി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും യോ​​​​​ഗം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു. കൊ​​​​​ല്ലം സി​​​​​എ​​​​​സ്ഐ ബി​​​​​ഷ​​​​​പ്സ് ഹൗ​​​​​സി​​​​​ൽ ന​​​​​ട​​​​​ന്ന യോ​​​​​ഗ​​​​​ത്തി​​​​​ൽ ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ മാ​​​​​ർ ജോ​​​​​ർ​​​​​ജ് ആ​​​​​ല​​​​​ഞ്ചേ​​​​​രി​ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

ക്രൈ​​​​​സ്‌​​​​​ത​​​​​വ ആ​​​​​രാ​​​​​ധ​​​​​നാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ൾ​​​​​ക്കും നേ​​​​​രേ ന​​​​​ട​​​​​ന്ന ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ളെ ശ​​​​​ക്ത​​​​​മാ​​​​​യി അ​​​​​പ​​​​​ല​​​​​പി​​​​​ച്ചു

ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന എ​​​​​ല്ലാ പൗ​​​​​ര​​​​​ന്മാ​​​​​ർ​​​​​ക്കും ന​​​​​ൽ​​​​​കു​​​​​ന്ന അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​വേ​​​​​ണ്ടി ക്രൈ​​​​​സ്ത‌​​​​​വ സ​​​​​ഭ​​​​​ക​​​​​ൾ നി​​​​​ല​​​​​കൊ​​​​​ള്ളു​​​​​ന്നു. ക്രി​​​​​സ്‌​​​​​മ​​​​​സ് ആ​​​​​ഘോ​​​​​ഷ​​​​​ങ്ങ​​​​​ൾ​​​​​ക്കും ക്രൈ​​​​​സ്‌​​​​​ത​​​​​വ ആ​​​​​രാ​​​​​ധ​​​​​നാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ൾ​​​​​ക്കും നേ​​​​​രേ ന​​​​​ട​​​​​ന്ന ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ളെ ശ​​​​​ക്ത​​​​​മാ​​​​​യി അ​​​​​പ​​​​​ല​​​​​പി​​​​​ച്ച യോ​​​​​ഗം സു​​​​​ര​​​​​ക്ഷ ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​ന്ന ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ സ​​​​ർ​​​​ക്കാ​​​​രു​​​​​ക​​​​​ൾ സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു. ക്രി​​​​​സ്‌​​​​​തു​​​​​ശി​​​​​ഷ്യ​​​​​നാ​​​​​യ മാ​​​​​ർ തോ​​​​​മ്മാ ശ്ലീ​​​​​ഹാ​​​​​യു​​​​​ടെ അ​​​​​പ്പ​​​​​സ്തോ​​​​​ലി​​​​​ക പാ​​​​​ര​​​​​മ്പ​​​​​ര്യ​​​​​ത്തി​​​​​ൽ അ​​​​​ഭി​​​​​മാ​​​​​നി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രും ശ്ലൈ​​​​​ഹി​​​​​ക പൈ​​​​​തൃ​​​​​ക​​​​​ത്തി​​​​​ന്‍റെ പി​​​​ന്തു​​​​​ട​​​​​ർ​​​​​ച്ച​​​​​ക്കാ​​​​​രു​​​​​മാ​​​​​യ ഇ​​​​​ന്ത്യ​​​​​യി​​​​​ലെ ക്രൈ​​​​​സ്‌​​​​​ത​​​​​വ​​​​​ർ ഈ ​​​​​മ​​​​​ണ്ണി​​​​​ന്‍റെ മ​​​​​ക്ക​​​​​ൾ ത​​​​​ന്നെ​​​​​യാ​​​​​ണെ​​​​​ന്നു യോ​​​​​ഗം വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. ലോ​​​​​ക​​​​​ത്തി​​​​​ന്‍റെ വി​​​​​വി​​​​​ധ ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ ക്രൈ​​​​​സ്‌​​​​​ത​​​​​വ​​​​​ർ നേ​​​​​രി​​​​​ടു​​​​​ന്ന പീ​​​​​ഡ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ യോ​​​​​ഗം ആ​​​​​ശ​​​​​ങ്ക പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും പീ​​​​​ഡ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ ക​​​​​ട​​​​​ന്നു​​​​പോ​​​​​കു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്ക് ഐ​​​​​ക്യ​​​​​ദാ​​​​​ർ​​​​​ഢ്യം പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.

മു​​​​​ന​​​​​മ്പം വിഷയം , മ​​​​​ല​​​​​യോ​​​​​ര മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലു​​​​​ള്ള ക​​​​​ർ​​​​​ഷ​​​​​കർ നേരിടുന്ന വന്യമൃ​ഗ ശല്യം എന്നിവയിൽ സ​​​​​ത്വ​​​​​ര ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ കൈ​​​​​ക്കൊ​​​​​ള്ള​​​​​ണം.

മു​​​​​ന​​​​​മ്പം ഉ​​​​​ൾ​​​​​പ്പെ​​​​​ടെ തീ​​​​​ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ള്ള​​​​​വ​​​​​രു​​​​​ടെ​​​​​യും വ​​​​​ന്യ​​​​​മൃ​​​​​ഗ​​​​​ശ​​​​​ല്യം ഉ​​​​​ൾ​​​​​പ്പെ​​​​​ടെ മ​​​​​ല​​​​​യോ​​​​​ര മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലു​​​​​ള്ള ക​​​​​ർ​​​​​ഷ​​​​​ക​​​​​രു​​​​​ടെ​​​​​യും പ്ര​​​​​ശ്‌​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ സ​​​​​ത്വ​​​​​ര ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ സ​​​​ർ​​​​ക്കാ​​​​രു​​​​​ക​​​​​ൾ കൈ​​​​​ക്കൊ​​​​​ള്ള​​​​​ണം. പൊ​​​​​തു​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ എ​​​​​യ്‌​​​​​ഡ​​​​​ഡ് നി​​​​​യ​​​​​മ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ ഭി​​​​​ന്ന​​​​​ശേ​​​​​ഷി പ്ര​​​​​ശ്ന‌​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട അ​​​​​ധ്യാ​​​​​പ​​​​​ക നി​​​​​യ​​​​​മ​​​​​ന പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ക​​​​​ൾ ഇ​​​​​തു​​​​​വ​​​​​രെ​​​​​യും പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും പ​​​​​രി​​​​​ഹ​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​ട്ടി​​​​​ല്ലാ​​​​ത്ത​​​​തി​​​​ൽ അ​​​​​തൃ​​​​​പ്‌​​​​​തി പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ച്ച യോ​​​​​ഗം നി​​​​​യ​​​​​മ​​​​​നം പാ​​​​​സാ​​​​​കാ​​​​​തെ​​​​​യും ശ​​​​​മ്പ​​​​​ള​​​​മി​​​​​ല്ലാ​​​​​തെ​​​​​യും വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളാ​​​​​യി ജോ​​​​​ലി ചെ​​​​​യ്യു​​​​​ന്ന അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രോ​​​​​ട് ഐ​​​​​ക്യ​​​​​ദാ​​​​​ർ​​​​​ഢ്യം പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കു​​​​​ക​​​​​യും ഈ ​​​​​വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ സ​​​​​മ്പൂ​​​​​ർ​​​​​ണ പ​​​​​രി​​​​​ഹാ​​​​​രം ഉ​​​​​ട​​​​​ന​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നോ​​​​​ട് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​ക​​​​​യും ചെ​​​​​യ്തു.

ക്രൈ​​​​​സ്‌​​​​​ത​​​​​വ അ​​​​​വ​​​​​ഹേ​​​​​ള​​​​​ന​​​​​ങ്ങ​​​​​ൾ ജാ​​​​​ഗ്ര​​​​​ത​​​​​യോ​​​​​ടെ കാ​​​​​ണു​​​​​ന്നു

ആ​​​​​വി​​​​​ഷ്കാ​​​​​ര സ്വാ​​​​​ത​​​​​ന്ത്ര്യത്തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ ക്രൈ​​​​​സ്‌​​​​​ത​​​​​വ അ​​​​​വ​​​​​ഹേ​​​​​ള​​​​​ന​​​​​ങ്ങ​​​​​ൾ മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലും സ​​​​മൂ​​​​ഹ​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലും സി​​​​​നി​​​​​മ​​​​​ക​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള ക​​​​​ലാ​-​​​​സാം​​​​​സ്കാ​​​​​രി​​​​​ക മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലും ചാ​​​​​ന​​​​​ൽ ച​​​​​ർ​​​​​ച്ച​​​​​ക​​​​​ളി​​​​​ലും കൂ​​​​​ടി​​​​വ​​​​​രു​​​​​ന്ന​​​​​ത് ക്രൈ​​​​​സ്‌​​​​​ത​​​​​വ​​​​സ​​​​​ഭ​​​​​ക​​​​​ൾ ജാ​​​​​ഗ്ര​​​​​ത​​​​​യോ​​​​​ടെ കാ​​​​​ണു​​​​​ന്നു​​​​​വെ​​​​​ന്നും യോ​​​​​ഗം വി​​​​​ല​​​​​യി​​​​​രു​​​​​ത്തി.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →