കോ​ഴി​ക്കോ​ട് കാ​റും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു

.കോ​ഴി​ക്കോ​ട്: കു​ന്ന​മം​ഗ​ല​ത്ത് കാ​റും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു. ര​ണ്ട് കാ​ർ യാ​ത്ര​ക്കാ​രും പി​ക്ക​പ്പ് ലോ​റി ഡ്രൈ​വ​റു​മാ​ണ് മ​രി​ച്ച​ത്. കാ​ർ യാ​ത്ര​ക്കാ​ര​നാ​യ കൊ​ടു​വ​ള്ളി സ്വ​ദേ​ശി നി​ഹാ​ൽ, പി​ക്ക​പ്പ് ഡ്രൈ​വ​ർ വ​യ​നാ​ട് സ്വ​ദേ​ശി ഷ​മീ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ജനുവരി 12 പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പി​ക്ക​പ്പ് വാ​നി​ലു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​റു​ടെ സ​ഹാ​യി​യെ പ​രി​ക്കു​ക​ളോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ദേ​ശീ​യ​പാ​ത മു​റി​യ​നാ​ലി​ൽ വ​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. വ​യ​നാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റും ചു​ര​മി​റ​ങ്ങി വ​ന്നി​രു​ന്ന പി​ക്ക​പ്പ് വാ​നും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

മൂ​ന്നു​പേ​രും സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചു ത​ന്നെ മ​രി​ച്ചു

നാ​ട്ടു​കാ​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും മൂ​ന്നു​പേ​രും സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചു ത​ന്നെ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​യാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →