ഇറാനില്‍ താമസിക്കുന്ന എല്ലാ കുവൈത്ത് പൗരന്മാരും ജാഗ്രത പാലിക്കണം : കുവൈത്ത് വിദേശകാര്യ മന്ത്രാലയം

കുവൈത്ത് സിറ്റി | ഇറാനിലെ നിലവിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് അവിടെയുള്ള പൗരന്മാര്‍ക്ക് കുവൈത്ത് വിദേശകാര്യ മന്ത്രാലയം കര്‍ശന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്

വലിയ ജനക്കൂട്ടങ്ങളോ പ്രതിഷേധ പ്രകടനങ്ങളോ നടക്കുന്ന സ്ഥലങ്ങളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കണം

ഇറാനില്‍ താമസിക്കുന്ന എല്ലാ കുവൈത്ത് പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്നും വലിയ ജനക്കൂട്ടങ്ങളോ പ്രതിഷേധ പ്രകടനങ്ങളോ നടക്കുന്ന സ്ഥലങ്ങളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. അതോടൊപ്പം ഇറാനിലെ പ്രാദേശിക അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങളും ഔദ്യോഗിക സുരക്ഷാ മാര്‍ഗരേഖകളും കൃത്യമായി പാലിക്കണമെന്നും പൗരന്മാര്‍ക്ക് മന്ത്രാലയം പ്രത്യേകം നിര്‍ദേശം നല്‍കി .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →