wild attac
കൊച്ചി: കോതമംഗലം കോട്ടപ്പടി വാവേലിയിൽ വീടിനു നേരെ കാട്ടാനയാക്രമണം. വാവേലി സ്വദേശി കുളപ്പുറം അനീഷിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന്റെ ജനാലകൾ ആനയുടെ കുത്തേറ്റ് തകർന്നു. 2026 ജനുവരി 9 വെളളിയാഴ്ടച വെളുപ്പിനെ മൂന്നുമണിയോടെയാണ് ആക്രമണമുണ്ടായത്.
ട്രഞ്ച് നിർമ്മിക്കാനുള്ള അനുമതി നൽകണം.
ജനവാസ മേഖലയിൽ കൂട്ടത്തോടെ എത്തിയ ആറ് ആനകളിൽ ഒന്നാണ് അനീഷിന്റെ വീടിന്റെ ജനൽ ചില്ലുകൾ തകർത്തത്. അനീഷിന്റെ മാതാവ് ഓമന മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇവരുടെ കൃഷിയിടവും ആനക്കൂട്ടം നശിപ്പിച്ചു. കാട്ടാനശല്യത്തിനെതിരെ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ട്രഞ്ച് നിർമ്മിക്കാനുള്ള അനുമതി നൽകണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
