കി​​​ഫ്ബി മ​​​സാ​​​ല ബോ​​​ണ്ട് : സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ലു​​​ള്ള സ്റ്റേ ​​​ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് നീ​​​ട്ടി

കൊ​​​ച്ചി: കി​​​ഫ്ബി മ​​​സാ​​​ല ബോ​​​ണ്ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഇ​​​ഡി നോ​​​ട്ടീ​​​സി​​​ലെ തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ ത​​​ട​​​ഞ്ഞ ഹൈ​​​ക്കോ​​​ട​​​തി സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ലു​​​ള്ള സ്റ്റേ ​​​ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് നീ​​​ട്ടി. ഇ​​​ഡി ന​​​ല്‍കി​​​യ അ​​​പ്പീ​​​ല്‍ ഹ​​​ര്‍ജി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു ന​​​ട​​​പ​​​ടി. ഫെ​​​മ ച​​​ട്ടം ലം​​​ഘി​​​ച്ചു​​​വെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ‌​​​യി വി​​​ജ​​​യ​​​നും മു​​​ന്‍ ധ​​​ന​​​മ​​​ന്ത്രി ഡോ. ​​​തോ​​​മ​​​സ് ഐ​​​സ​​​ക്കി​​​നും കി​​​ഫ്ബി​​​ക്കും ഇ​​​ഡി നോ​​​ട്ടീ​​​സ് ന​​​ല്‍കി​​​യി​​​രു​​​ന്ന​​​ത്. ഇ​​​തി​​​നെ​​​തി​​​രേ കി​​​ഫ്ബി സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​നെ സ​​​മീ​​​പി​​​ക്കു​​​ക​​​യും സിം​​​ഗി​​​ൾ ബെ​​​ഞ്ച് ഇ​​​ഡി നോ​​​ട്ടീ​​​സി​​​ലെ തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ ത​​​ട​​​യു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

ഇ​​​ഡി​​​യു​​​ടെ വാ​​​ദം അം​​​ഗീ​​​ക​​​രി​​​ച്ചാ​​​ണ് സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വ് ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് സ്റ്റേ ​​​ചെ​​​യ്തി​​​രു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ ഫെ​​​മ ലം​​​ഘ​​​നം ന​​​ട​​​ന്ന​​​താ​​​യ റി​​​പ്പോ​​​ര്‍ട്ടി​​​ല്‍ അ​​​ഡ്ജു​​​ഡി​​​ക്കേ​​​റ്റിം​​​ഗ് അ​​​ഥോ​​​റി​​​റ്റി ന​​​ല്‍കി​​​യ​​​തു കാ​​​ര​​​ണം കാ​​​ണി​​​ക്ക​​​ല്‍ നോ​​​ട്ടീ​​​സാ​​​ണെ​​​ന്നും തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ ത​​​ട​​​ഞ്ഞ സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ന​​​ട​​​പ​​​ടി തെ​​​റ്റാ​​​ണെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ഇ​​​ഡി​​​യു​​​ടെ വാ​​​ദം. ഇ​​​ത് അം​​​ഗീ​​​ക​​​രി​​​ച്ചാ​​​ണ് സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വ് ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് സ്റ്റേ ​​​ചെ​​​യ്തി​​​രു​​​ന്ന​​​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →