തൃ​ശൂ​ര്‍ കേ​ച്ചേ​രിയിൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്ത്രീ ​മ​രി​ച്ചു

തൃ​ശൂ​ര്‍: കേ​ച്ചേ​രി ചി​റ​നെ​ല്ലൂ​രി​ല്‍ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്ത്രീ ​മ​രി​ച്ചു. നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ര​ട്ടി ഉ​ളി​ക്ക​ല്‍ സ്വ​ദേ​ശി​ക​ളാ​യ പു​തു​മ​ന​മു​ഴി​യി​ല്‍ വീ​ട്ടി​ല്‍ റോ​ബ​ര്‍​ട്ടി​ന്‍റെ ഭാ​ര്യ ഡെ​ന്നി (54) യാ​ണ് മ​രി​ച്ച​ത്. മ​ക​ന്‍ ജെ​സ്വി​ന്‍ (22), പു​തു​മ​ന​മു​ഴി​യി​ല്‍ സ​ക്ക​റി​യ ഭാ​ര്യ ഗ്രെ​യ്‌​സി (57), ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി നാ​ര്‍​വ കൃ​ഷ്ണ (48) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ അ​മ​ല ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

അ​പ​ക​ട​ത്തി​ൽ ഇ​രു വാ​ഹ​ന​ങ്ങ​ളു​ടെ​യും മു​ന്‍​ഭാ​ഗ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു

ചി​റ​നെ​ല്ലൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ഇ​രു വാ​ഹ​ന​ങ്ങ​ളു​ടെ​യും മു​ന്‍​ഭാ​ഗ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. നി​യ​ന്ത്ര​ണം വി​ട്ട ഒ​രു കാ​ര്‍ റോ​ഡ​രി​കി​ലെ കാ​ന​യ്ക്ക​രി​കെ​യു​ള്ള വീ​ടി​ന്‍റെ മ​തി​ലി​ടി​ച്ചാ​ണ് നി​ന്ന​ത്. മ​തി​ലും ത​ക​ർ​ന്നി​ട്ടു​ണ്ട്. കാ​റി​ന്‍റെ മു​ന്‍​വ​ശ​ത്തെ ച​ക്രം തെ​റി​ച്ചു പോ​യ നി​ല​യി​ലാ​ണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →