തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്‌കരിച്ച ‘സ്‌ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകൾ ഇതിനോടകം സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ksmart.lskerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷിക്കുന്നതിന്റെ നിരക്ക് 40 രൂപയായി നിശ്ചയിച്ച് ഉത്തരവിറക്കി
ത്രീസുരക്ഷാ പെൻഷന് അപേക്ഷാഫീസ് നിശ്ചയിച്ച് സംസ്ഥാന സർക്കാർ. അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷിക്കുന്നതിന്റെ നിരക്ക് 40 രൂപയായി നിശ്ചയിച്ച് ഉത്തരവിറക്കി. പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷൻ, അനുബന്ധസേവനങ്ങൾ എന്നിവയെല്ലാം ചേർത്താണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇതിനുപുറമെ രേഖകളുടെ സ്‌കാനിംഗ്, പ്രിന്റിംഗ് എന്നിവയ്‌ക്ക് സർക്കാർ ഉത്തരവ് പ്രകാരമുള്ള നിരക്കുകളാകും ഈടാക്കുന്നത്. നിലവിൽ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കളല്ലാത്ത അർഹരായ സ്‌ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്നതാണ് പദ്ധതി.സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ലഭിക്കും,
