തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിൽ എംഡിഎംകെ അധ്യക്ഷൻ വൈകോയുടെ നേതൃത്വത്തിൽ നടന്ന സമത്വയാത്ര കോൺഗ്രസ് ബഹിഷ്കരിച്ചു.ഉദ്ഘാടനവേദിയിൽ എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ ഫോട്ടോ പ്രദർശിപ്പിച്ചതാണു ബഹിഷ്കരണത്തിനു കാരണം.
തുവർഷത്തെ ആദ്യപരിപാടിയിലാണ് ഭിന്നത ഉടലെടുത്തത്.
എം.കെ. സ്റ്റാലിൻ നേതൃത്വം നൽകുന്ന ഡിഎംകെ സർക്കാരിന്റെ സഖ്യകക്ഷികളെല്ലാം ഒരുകുടക്കീഴിലെത്തുന്ന പുതുവർഷത്തെ ആദ്യപരിപാടിയിലാണു എൽടിടിഇ സ്ഥാപകനായ വി.പ്രഭാകരന്റെ ചിത്രത്തിന്റെ പേരിൽ ഭിന്നത ഉടലെടുത്തത്.
