പത്മകുമാറിന്‍റെയും ഗോവർധന്‍റെയും ജാമ്യാപേക്ഷ ഇന്ന് (ഡിസംബർ 30) ഹൈക്കോടതിയിൽ

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെയും പത്താം പ്രതി ഗോവർധന്‍റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് (ഡിസംബർ30) പരിഗണിക്കും. അവധിക്കാല ബെഞ്ചാണ് പരിഗണിക്കുന്നത് .പത്മകുമാറിനെതിരെ ആദ്യമെടുത്ത കട്ടിളപ്പാളി കേസിലാണ് ഇന്ന് ഹൈക്കോടതി ജാമ്യപേക്ഷ പരിഗണിക്കുന്നത്. രണ്ടാമത് പ്രതി ചേർത്ത ദ്വാരപാലക ശിൽപ കേസിൽ കൊല്ലം വിജിലൻസ് കോടതിയും പത്മകുമാറിന്‍റെ ജാമ്യഹർജി ഇന്ന് പരിഗണിക്കുന്നുണ്ട്.

ഇതുവരെ അറസ്റ്റ് ചെയ്തവരുടെ വിവരങ്ങൾ, പുതിയ കണ്ടെത്തലുകൾ എല്ലാം കോടതി പരിഗണിക്കും

റിമാൻഡിലുള്ള പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി അപേക്ഷ സമർപ്പിക്കും. അതേസമയം, കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട്‌ എസ്ഐടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ഇതുവരെ അറസ്റ്റ് ചെയ്തവരുടെ വിവരങ്ങൾ, പുതിയ കണ്ടെത്തലുകൾ എല്ലാം കോടതി പരിഗണിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →