ധാക്ക: ബംഗ്ലാദേശിലെ മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ നില അതീവ ഗുരുതരമാണെന്ന് അവരുടെ പേഴ്സണൽ ഡോക്ടർ സഹീദ് അറിയിച്ചു. ഖാലിദ ചികിത്സയിൽ കഴിയുന്ന ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ഡിസംബർ 27 ശനിയാഴ്ച അർധരാത്രി മുന്നറിയിപ്പില്ലാതെ നടത്തിയ പത്രസമ്മേളനത്തിലാണു ഡോക്ടർ ഇക്കാര്യം പറഞ്ഞത്.ഖാലിദയുടെ മകൻ താരിഖ് റഹ്മാൻ ശനിയാഴ്ച രാത്രി മണിക്കൂറുകൾ ആശുപത്രിയിലുണ്ടായിരുന്നു
എൺപതു വയസുള്ള ഖാലിദ മറ്റ് ആരോഗ്യപ്രശ്നങ്ങളും നേരിടുന്നുണ്ട്
.ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാവായ ഖാലിദയെ നവംബർ 23നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെഞ്ചിലെ അണുബാധ ഗുരുതരമാവുകയായിരുന്നു. എൺപതു വയസുള്ള ഖാലിദ മറ്റ് ആരോഗ്യപ്രശ്നങ്ങളും നേരിടുന്നുണ്ട്. ഡിസംബർ 11ന് ശ്വസനസഹായത്തിനു വെന്റിലേറ്റർ സൗകര്യം ഏർപ്പാടാക്കി. വിദേശത്തും സ്വദേശത്തുമുള്ള വിദഗ്ധ ഡോക്ടർമാർ ചികിത്സയിൽ സഹായം നൽകുന്നുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി ഖാലിദയെ ലണ്ടനിലേക്കു കൊണ്ടുപോകാൻ ശ്രമിച്ചിരുന്നു. ആരോഗ്യനില അനുവദിക്കാത്തതിനാൽ ശ്രമം ഉപേക്ഷിച്ചു.
