പി വി അന്‍വറിന് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്

കൊച്ചി | ബിനാമി ഇടപാടില്‍ പി വി അന്‍വറിന് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ ഡി). ഡിസംബർ 31 ബുധനാഴ്ച ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ വായ്പാ തട്ടിപ്പിലാണ് അന്വേഷണം.

നേരത്തെ അന്‍വറിന്റെ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ആറിടത്ത് ഇ ഡി പരിശോധന നടത്തിയിരുന്നു

2016 ല്‍ 14.38 കോടി ആയിരുന്ന പി വി അന്‍വറിന്റെ ആസ്തി 2021ല്‍ 64.14 കോടിയായി വര്‍ധിച്ചതായി കണ്ടെത്തിയിരുന്നു. ഇത്ര കുറഞ്ഞ കാലം കൊണ്ട് ആസ്തി എങ്ങനെ വര്‍ധിച്ചുവെന്നതില്‍ അന്‍വര്‍ കൃത്യമായ വിശദീകരണം നല്‍കിയിരുന്നില്ല. നേരത്തെ അന്‍വറിന്റെ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ആറിടത്ത് ഇ ഡി പരിശോധന നടത്തിയിരുന്നു. ബിനാമി ഇടപാടില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് ഇ ഡി പറയുന്നത്. റെയ്ഡില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →