ചി​റ്റൂ​രി​ലെ ആ​റ് വ​യ​സു​കാ​ര​​ന്‍റേ​ത് മു​ങ്ങി​മ​ര​ണ​മെ​ന്ന് പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്‌

പാ​ല​ക്കാ​ട്: ചി​റ്റൂ​രി​ലെ ആ​റ് വ​യ​സു​കാ​ര​ൻ സു​ഹാ​ന്‍റേ​ത് മു​ങ്ങി​മ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്‌. സു​ഹാ​ന്‍റെ ശ​രീ​ര​ത്തി​ൽ മ​റ്റ് മു​റി​വു​ക​ളോ പ​രി​ക്കു​ക​ളോ ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി. സു​ഹാ​ന്‍റെ സ്കൂ​ളി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ചു. സം​സ്കാ​രം ഡിസംബർ 28 ഢായറാഴ്ച വൈ​കി​ട്ട് ന​ട​ത്തും.

21 മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ് സു​ഹാ​ന്‍റെ മൃ​ത​ദേ​ഹം സമീപത്തെ കു​ള​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്

കാ​ണാ​താ​യി 21 മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ് സു​ഹാ​ന്‍റെ മൃ​ത​ദേ​ഹം വീ​ട്ടി​ൽ നി​ന്നും അ​ല്പം മാ​റി​യു​ള്ള കു​ള​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ഗ്നി​ര​ക്ഷ സേ​ന​യെ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ 11ഓ​ടെ . സ​ഹോ​ദ​ര​നു​മാ​യി പി​ണ​ങ്ങി​യാ​ണ് കു​ട്ടി വീ​ട് വി​ട്ട് ഇ​റ​ങ്ങു​ന്ന​ത്. സാ​ധാ​ര​ണ​ഗ​തി​യി​ൽ മ​ട​ങ്ങി വ​രാ​റു​ള്ള കു​ട്ടി​യെ കാ​ണാ​താ​യ​തോ​ടെ തി​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു.​

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →